Image

രജനിയുടെ 2.0 കേരളത്തിലെത്തിക്കുന്നത്‌ മുളകുപാടം ഫിലിംസ്‌; വിതരണാവകാശം നേടിയത്‌ കോടികള്‍ക്ക്‌

Published on 16 November, 2018
 രജനിയുടെ 2.0 കേരളത്തിലെത്തിക്കുന്നത്‌ മുളകുപാടം ഫിലിംസ്‌; വിതരണാവകാശം നേടിയത്‌ കോടികള്‍ക്ക്‌
ശങ്കര്‍-രജനികാന്ത്‌ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രം 2.0 തിയേറ്ററുകളിലെത്താന്‍ തയ്യാറെുക്കുകയാണ്‌. ചിത്രത്തിനായി ആകാംക്ഷഭരിതരായി കാത്തിരിക്കുകയാണ്‌ ആരാധകര്‍.

ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്‌ മുളകുപാടം ഫിലിംസാണ്‌. 600 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രത്തിന്റെ വിതരണാവകാശം ടോമിച്ചന്‍ സ്വന്തമാക്കിയത്‌ 15 കോടിക്ക്‌ മുകളില്‍ നല്‍കിയാണെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

കേരളത്തില്‍ ഒരു അന്യഭാഷ ചിത്രത്തിന്‌ ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന വിതരണാവകാശ തുകയാണിത്‌.

ചിത്രത്തിന്‌ വമ്പന്‍ റിലീസാണ്‌ ചിത്രത്തിനുള്ളത്‌. ഏകദേശം 450 തിയേറ്ററുകളില്‍ ത്രിഡിയിലും 2ഡിയിലും ചിത്രം പ്രദര്‍ശനത്തിനെത്തും. ലോകമൊട്ടാകെ 10,000 സ്‌ക്രീനുകളില്‍ ചിത്രം റിലീസിനെത്തും.

തമിഴ്‌, തെലുങ്ക്‌, ഹിന്ദി ഭാഷകളില്‍ ചിത്രം ആദ്യദിനം തന്നെ തിയേറ്ററുകളിലെത്തും. ഇന്ത്യന്‍ റിലീസിന്‌ ശേഷമാകും വിദേശ ഭാഷകളില്‍ ചിത്രം പുറത്തിറങ്ങുകയുള്ളൂ. ഹിന്ദിയില്‍ കരണ്‍ ജോഹറാണ്‌ ചിത്രം വിതരണത്തിനെത്തിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക