Image

സി എന്‍ എന്‍ റിപ്പോര്‍ട്ടറുടെ വൈറ്റ് ഹൗസ് പ്രസ് പാസ് റദ്ദാക്കിയത് കോടതി സ്റ്റേ ചെയ്തു

പി പി ചെറിയാന്‍ Published on 16 November, 2018
സി എന്‍ എന്‍ റിപ്പോര്‍ട്ടറുടെ വൈറ്റ് ഹൗസ് പ്രസ് പാസ് റദ്ദാക്കിയത് കോടതി സ്റ്റേ ചെയ്തു
ഒക്ടോബര് 29-ലെ പ്രസ് കോണ്‍ഫ്രന്‍സില്‍ പ്രസിഡന്റ് ട്രംപുമായി ഉണ്ടായ വാഗ്വാദത്തെത്തുടര്‍ന്നു സി.എന്‍.എന്‍ റിപ്പോര്‍ട്ടര്‍ ജിം അകൊസ്റ്റയുടെ വൈറ്റ് ഹൗസ് പ്രസ് പാസ് റദ്ദാക്കിയ നടപടി ഫെഡറല്‍ ജഡ്ജി തള്ളി.
പാസ് താത്കാലികമായി കോടതി പുനസ്ഥാപിച്ചു. വൈറ്റ് ഹൗസില്‍ നിക്ഷിപ്തമായ അധികാരത്തിലാണ് പാസ് റദ്ദാക്കിയതെന്നെ വാദം കോടതി അംഗീകരിച്ചില്ല. പ്രസ് പാസ് റദ്ദാക്കിയത് റിപോര്‍ട്ടറുടെ ക്രെഡന്‍ഷ്യലിന ദോഷകരമായി ബാധിക്കും എന്ന സി എന്‍ എന്‍ വാദം പരിഗണിച്ചായിരുന്നു കോടതി ഉത്തരവ് .
ഭരണഘടനാ വകുപ്പ് അനുസരിച്ചാണു തന്റെ വിധി എന്നു വാഷിംഗ്ടണ്‍ ഡി.സി ജഡ്ജി തിമത്തി ജെ. കെല്ലി പറഞ്ഞു. നിയമാനുസ്രുതം നോട്ടീസ് നല്കി മറുപടി കേട്ട ശേഷം പാസ് നിഷേധിക്കണമെങ്കില്‍ അതു ചെയ്യാമെന്നും ജഡ്ജി പറഞ്ഞു. ഇപ്പോള്‍ അതുണ്ടായിട്ടില്ല.
വൈറ്റ് ഹൗസ് വിധിയെ കുറിച്ച് പ്രതികരിച്ചിട്ടില്ല .
Join WhatsApp News
Boby Varghese 2018-11-16 12:36:13
According to the judge, this Acosta guy does not have to sit down when the President of the country repeatedly ask him. Since he is from a fake news channel, he is allowed to rough-handle white house female interns.
Tom abraham 2018-11-16 17:14:40
The judge did not  have  all misconduct information about this CNN guy who would not return the microphone and disrespect the President. He should have been arrested by WH security. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക