Image

നീലയോ ചുവപ്പൊ വന്‍ അലകള്‍ കണ്ടില്ല (ബി ജോണ്‍ കുന്തറ)

Published on 16 November, 2018
നീലയോ ചുവപ്പൊ വന്‍ അലകള്‍ കണ്ടില്ല (ബി ജോണ്‍ കുന്തറ)
2018 ഇടക്കാലതിരഞ്ഞെടുപ്പ് ചരിത്രമായി മാറി. ഒരുപാര്‍ട്ടിക്കും ഒരു മഹത്തായ വിജയം അവകാശപ്പെടുവാനില്ല. എന്നിരുന്നാല്‍ ത്തന്നെയും, ഫ്‌ലോറിഡയിലെ വോട്ടെണ്ണല്‍ സാഗാ, നാടകം പിന്നെയും അരങ്ങേറ്റം തുടരുന്നു.

രണ്ടു പാര്‍ട്ടികളും പങ്കുവയ്ക്കുന്ന ഒരു വിധി നിര്ണ്ണാ യകമാണ് നമ്മുടെ മുന്നില്‍ കാണുന്നത്.മാതൃക അനുസരിച്ചു ഹൗസില്‍ ഭരിക്കുന്ന പ്രസിഭീഡന്‍റ്റിന്‍റ്റെ പാര്‍ട്ടിസീറ്റുകള്‍ നഷ്ട്ടപ്പെട്ടു എന്നാല്‍ സെനറ്റില്‍ റിപ്പബ്ലിക്കന്‍സ് എണ്ണം വര്‍ദ്ധിപ്പിക്കുകയും ചെയ്തു.

മറ്റൊരു സവിശേഷത, ഡെമോക്രാറ്റ്‌സ് അവരുടെ, ഹൗസിലുള്ള തീവ്ര ഇടതു നേതാക്കളുടെ എണ്ണത്തില്‍ നല്ലൊരു വര്‍ദ്ധനവും വരുത്തിയിട്ടുണ്ട് എന്നാല്‍ സെനറ്റില്‍ ട്രംപിന്, തന്നെ എതിര്‍ത്തിരുന്ന റിപ്പബ്ലിക്കന്‍സ് മാറിക്കിട്ടി എന്നും ആശ്വസിക്കാം.

ഒട്ടനവധി മാധ്യമങ്ങള്‍ വളരെ നാളുകളായി, സമുദ്രീ ഭീമനീല അലകളുമായി കരയിലേയ്ക്ക് എത്തുന്നു എന്നെല്ലാം പ്രവചിച്ചിരുന്നു എന്നാല്‍ തിരഞ്ഞെടുപ്പു ഫലങ്ങള്‍ അവരെ വീണ്ടും നിരാശരാക്കി.എന്തായാലും ഈ മാധ്യമങ്ങള്‍ വീണ്ടും അഭിപ്രായ വോട്ടുകളുമായി ഉടന്‍ നമ്മുടെ മുന്നിലെത്തും.

ചരിത്രം ആവര്‍ത്തിക്കപ്പെടടുമെങ്കില്‍ ഡൊണാള്‍ഡ് ട്രംപിന് തന്‍റ്റെ വീണ്ടും തിരഞ്ഞെടുക്കപ്പെടലില്‍, ഒരുപാട് ആശങ്കപ്പെടേണ്ട ആവശ്യമില്ല.ബില്‍ ക്ലിന്‍റ്റന്‍, ജോര്‍ജ് ബുഷ്, ബാരാക് ഒബാമ ഇവരെല്ലാം ഇടക്കാലതിരഞ്ഞെടുപ്പുകളില്‍ തങ്ങളുടെ പാര്‍ട്ടികളുടെ ഭൂരിപക്ഷം കോണ്‍ഗ്രസില്‍ നഷ്ട്ടപ്പെട്ടവരാണ് എന്നാല്‍ ഇവര്‍ മൂവരും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

ഈ ചെറിയ പരാജയത്തില്‍ നിന്നും എന്തെങ്കിലും ഒരു പാഠം ട്രംപും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും പഠിക്കുന്നുണ്ടെങ്കില്‍ അത്, തൊട്ടതിനും പിടിച്ചതിനുമെല്ലാം എതിര്കഠക്ഷിയുമായി പോരാട്ടം നടത്താതെ. പൊതുജനത്തിന് നന്മ വരുത്തുന്ന പദ്ധതികള്‍ അവതരിപ്പിക്കുക ഹൗസില്‍ അവയൊന്നും വിജയിക്കില്ല എങ്കിലും പൊതുജനം അവ അറിയട്ടെ. കൂടാതെ ട്രംപ് തികച്ചുംതന്‍റ്റെപെരുമാറ്റങ്ങളിലുംആക്രൊശങ്ങളിലും ആത്മസമ്യവനം പാലിക്കുക.

ഇന്ന് ട്രംപ്, ഒരു അഭിവൃദ്ധിപ്പെട്ടിരിക്കുന്ന സാമ്പത്തിക മേഖലയുടെ ആരംഭ കാരണക്കാരന്‍ എന്ന നല്ല പേര് കരസ്ഥമാക്കിയിട്ടുണ്ട് . തൊഴില്‍ വര്‍ദ്ധന അതിന്‍റ്റെ അത്യുന്നതയില്‍,പൊതുവെ ജനം ഇതിലെല്ലാം സന്തുഷ്ടര്‍
പൊതുജനത്തിന്‍റ്റെ മുന്നില്‍ ഇന്നും, ആരോഗ്യസുരഷാ ഇന്‍ഷുറന്‍സ് ഒരു നല്ല ഉത്തരമില്ലാത്ത ചോദ്യമായി നിലകൊള്ളുന്നു.ഒരുകഷി, എല്ലാവര്‍ക്കും, ഗോവെര്‍ന്മെന്‍റ്റ് നല്‍കുന്ന പൊതു വൈദ്യസഹായം വേണമെന്ന് ആവശ്യപ്പെടുന്നു. അത് അസാദ്ധ്യമെന്നും നടപ്പാക്കിയാല്‍, കാലക്രെമേണ അത് ഈരാജ്യത്തിന്‍റ്റെ സാമ്പത്തിക ഭദ്രത താറുമാറാക്കുമെന്നും ബോധമുള്ള ഡെമോക്രാറ്റ്‌സിനും അറിയാം. ഇവിടാണ് ട്രംപിന്‍റ്റെ ക്രിയാന്മക ഉപായങ്ങള്‍ ശോഭിക്കേണ്ടത്.

അടുത്തതായി കുടിയേറ്റ പ്രശ്‌നങ്ങള്‍, ഇവിടെയും ഡെമോക്രാറ്റ്‌സ് പറയുന്ന പോംവഴികള്‍ ഭൂരിപക്ഷം അമേരിക്കന്‍ ജനതയും തുണക്കുകില്ല. കുടിയേറ്റം നല്ലതാണ് ആവശ്യവുമാണ്

എന്നാല്‍അത്‌നിയമാനുസൃതമായിരിക്കണമെന്നാണ് പൊതുജന താല്‍പ്പര്യീ.
ഇടക്കാല തിരഞ്ഞെടുപ്പില്‍ കണ്ട മറ്റൊരു സവിശേഷത അമേരിക്കയിലെ "മില്ലീന്യല്‍സ്" എന്നു വിശേഷിപ്പിക്കുന്ന തലമുറ ഒട്ടനവധി, പ്രത്യേകമായി ഒരു രാഷ്ട്രീയ പാര്‍ട്ടിയേയും പിന്തു ണക്കാത്തവരാണ്. ഇവരെല്ലാം സാമ്പത്തികമായി നല്ലനിലയിലും ഗോവെര്‍മെന്‍റ്റില്‍ നിന്നും ഒരാനുകൂല്യങ്ങളും വേണ്ടാത്തവരും ആവശ്യപ്പെടാത്തവരും. ഇവരൊട്ടനവതി ഡെമോക്രാട് സ്ഥാനാര്‍ത്ഥികള്‍ക്കാണ് വോട്ട്‌നല്‍കിയത്.

ഇവരുടെ വാദമുഖം അഥവാ ആവശ്യം തങ്ങള്‍ക്കുപുറമെ,എന്നും ജോലിസ്ഥലങ്ങളിലും, വഴിയിലും, മാധ്യമങ്ങളിലും എല്ലാം കാണുന്ന മനുഷ്യന്‍റ്റെ കഷ്ടപ്പാടുകളും. കുറ്റകൃത്യങ്ങളുമെല്ലാം പൊടുന്നനവെ തങ്ങളുടെ മുന്നില്‍ നിന്നും മാറണം. എല്ലാവരും തങ്ങളെപ്പോലെ സുഖത്തില്‍ ജീവിക്കണം.

ഇവിടാണ് ഡെമോക്രാറ്റ്‌സ് ഈ വിഭാഗത്തിന്‍റ്റെ മനംകവര്‍ന്നത്. പദ്ധതികളോ, പോംവഴികളോ ഒന്നും നടപ്പിലാക്കിയില്ല എങ്കിലും അവയെക്കുറിച്ചു ആരെങ്കിലുമൊക്കെ സംസാരിക്കുന്നത് കേട്ടാല്‍ മതി ഇവര്‍ക്ക്.മുതലക്കണ്ണീര്‍ ഇവര്‍ക്കു കാണണം.

ആരെയും കുറ്റപ്പെടുത്തുന്നത് ഇവര്‍ക്ക് ഇഷ്ടമല്ല ഉത്തരവാദിത്വം എന്ന പദം ഇവരുടെമുന്നില്‍ ഉപയോഗിക്കരുത് എല്ലാവരും ഓരോ തരത്തില്‍ ഇവരുടെ മുന്നില്‍, പീഡിതര്‍ അതിന്‍റ്റെ കാരണം തങ്ങള്‍ക്ക് അറിയേണ്ട കാര്യമില്ല, എന്നാല്‍ ഇതിനെല്ലാം ഭരണകര്‍ത്താക്കള്‍ ഒരു പരിഹാരം കാണണം, ഏറ്റവും കുറഞ്ഞത് ഇതേപ്പറ്റി സംസാരിക്കുകയെങ്കിലും വേണം.ചുരുക്കത്തില്‍ കണ്ണുനീര്‍ കാണുന്നത് ഞങ്ങള്‍ക്കിഷ്ടമല്ല.ഇവര്‍ വോട്ടുനല്‍കി തിരഞ്ഞെടുത്തു വിട്ടിരിക്കുന്നവര്‍, വെറുംഅപ്രായോഗിക ആശയങ്ങളുള്ള സോഷ്യലിസ്റ്റുകളെന്ന സത്യം ഈ മില്ലീന്യല്‍സ് മനസിലാക്കുന്നില്ല.

ഇപ്പോള്‍ കോണ്‍ഗ്രസ്സില്‍, ഒട്ടനവധി ഡെമോക്രാറ്റ്‌സില്‍ കാണുവാന്‍പോകുന്ന നീക്കങ്ങള്‍ ഇവയായിരിക്കും.ട്രംപിനെ ഇമ്പീച്ചു ചെയ്യുക. രണ്ട്, അമേരിക്കയില്‍ സോഷ്യലിസം കൊണ്ടുവരുക. ഇവരണ്ടും മുന്നോട്ടുപോകാത്ത രണ്ടാവശ്യങ്ങളെന്ന് ബോധമുള്ളനിരവധി ഡെമോക്രാറ്റ്‌സിന് അറിയാം. വരുന്ന രണ്ടു വര്‍ഷങ്ങള്‍ കൊണ്ട്ഇപ്പോള്‍ അധികാരമേല്‍ക്കുന്ന കോണ്‍ഗ്രസ്"ടുനത്തിങ് കോണ്‍ഗ്രസ്" എന്ന പേരു സമ്പാദിച്ചാല്‍ അതായിരിക്കും ട്രംപിന്‍റ്റെ അടുത്ത വിജയത്തിന്‍റ്റെ പാത.

Join WhatsApp News
Boby Varghese 2018-11-17 07:15:55
There was no blue wave nor a red wave. President's party increased their hold on senate which is unprecedented.
Trump is claiming more and more a nationalist. Mahatma Gandhi was a nationalist and organized the Indian Nationalist Movement against the British. That movement later became the Indian NATIONAL congress. Gandhiji was not ashamed to be called a nationalist and was proud because he loved India. Obama was not a nationalist and was a globalist. Obama loved to be called the president of the world. Trump repeatedly proclaimed that he is not a globalist and wants America first and a proud nationalist like Gandhiji. The fake news added the word "white" in front of nationalist and trying to picture Trump as a white nationalist. That is why they are called fake news and they are fake, fake and nothing but fake. what is American Nationalism? We are all children Of God. We are all created equal and are given equal rights to life, liberty and to pursue happiness. That is our nationalism. It is deeply rooted in morals and values. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക