Image

ഡമോക്രാറ്റിക് സ്ഥാനാര്‍ഥിത്വത്തിനു സെനറ്റര്‍ കമലാ ഹാരിസ് മുതല്‍ 34 പേര്‍ (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 17 November, 2018
ഡമോക്രാറ്റിക് സ്ഥാനാര്‍ഥിത്വത്തിനു സെനറ്റര്‍ കമലാ ഹാരിസ് മുതല്‍ 34 പേര്‍ (ഏബ്രഹാം തോമസ്)
ഡാലസ്: 2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ടിക്കറ്റിന് വേണ്ടി 34 പ്രത്യാശികള്‍ ഉണ്ടാവുമെന്ന് യൂണിവേഴ്‌സിറ്റി ഓഫ് വെര്‍ജിനിയയിലെ പൊളിറ്റിക്‌സ് പ്രൊഫസറും സബാട്ടോസ്‌ക്രിസ്റ്റല്‍ ബാള്‍ എന്ന പുസ്തകത്തിന്റെ പേര് ധ്വനിപ്പിക്കുന്നത് പോലെ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ സംഭവിക്കാന്‍ ഇടയുള്ള കാര്യങ്ങളുട പ്രവചനങ്ങളാണ് പുസ്തകത്തില്‍.

ഡാലസ്സിലെ റിനൈസന്‍സ് ഹോട്ടലില്‍ ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ പോളിസി ഇന്നൊവേഷന്‍ (ഐ പി ഐ) സംഘടിപ്പിച്ച ലഞ്ചിയണില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു. സബാട്ടോ. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് 6 പേര്‍ രംഗത്ത് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. പ്രധാനമായും ഡാലസ് കൗണ്ടിയിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങളായിരുന്നു സദസ്യര്‍. പ്രവചനങ്ങള്‍ നടത്തുന്ന തന്നെപോലെയുള്ളവര്‍ക്ക് 2018 ന്റെ ആദ്യം വലിയ വെല്ലുവിളി ആയിരുന്നുവെങ്കിലും പിന്നീട് വലിയ സമ്മര്‍ദ്ദം ഉണ്ടായിരുന്നില്ല. 2018 ലെ ഫലങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ കണക്കുകൂട്ടലാണ് 2020 ലെ തന്റെ പ്രവചനങ്ങള്‍.

(ഇന്ത്യന്‍ വംശജയായ) കാലിഫോര്‍ണിയായില്‍ നിന്നുള്ള സെനറ്റര്‍ കമലാഹാരിസ്, മറ്റ് സെനറ്റര്‍മാരായ ബേണി സാന്‍ഡേഴ്‌സ് (വെര്‍മോണ്ട്), കോറി ബുക്കര്‍ (ന്യൂജേഴ്‌സി), എലിസബെത്ത് വാറന്‍ (മാസച്യൂസ്റ്റ്‌സ്) എന്നിവരും ടെക്സ്സ്‌സില്‍ സെന. ടെഡ് ക്രൂസിനോട് പരാജയപ്പെട്ട് അല്‍ പസോ കോണ്‍സംഗം ബീറ്റോ ഒ റൗര്‍കി, മുന്‍ സാന്‍ അന്റോണി യോ മേയര്‍ ജൂലിയന്‍ കാസ്‌ട്രോ (2016 ലെ തിരഞ്ഞെടുപ്പില്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതാണ്), റിയാലിറ്റി താരവും ബില്യണയറുമായ ഓപ്പറാ വിന്‍ഫ്രി, മുതിര്‍ന്നവര്‍ക്ക് വേണ്ടി മാത്രമുള്ള ചിത്രങ്ങളിലെ താരം സ്റ്റോമി ഡാനിയേല്‍സിന്റെ അഭിഭാഷകന്‍ മൈക്കേല്‍ അവനാറ്റി തുടങ്ങിയവര്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കും.

'മുന്‍ വൈസ് പ്രസിഡന്റ്  ജോബൈഡനും മത്സരിച്ചേക്കും. എന്നാല്‍ അദ്ദേഹത്തിന്റെ ആരോഗ്യം വലിയ പ്രശ്‌നമായിരിക്കും. ധാരാളം ധനം സമാഹരിക്കുവാന്‍ കഴിവുള്ളതിനാല്‍ ദീര്‍ഘമായ പ്രൈമറി മത്സരങ്ങളില്‍ സജീവമാകാന്‍ ഒ റൗര്‍കിയ്ക്ക് കഴിയും. ഹിലരി ക്ലിന്റണ്‍ മത്സരിക്കുവാന്‍ സാധ്യത കുറവാണ്. ഇത് ഹിലരി അടുത്ത സുഹൃത്ത് മുന്‍ വെര്‍ജീനിയ ഗവര്‍ണര്‍ ടെറിമക് ഔലിഫിനോട് സൂചിപ്പിച്ചിരുന്നു. ഹിലരിയില്‍ നിന്ന് കിട്ടിയ ഉറപ്പ് മക് ഔലിഫിനെ മത്സരിക്കുവാന്‍ പ്രേരിപ്പിച്ചേക്കും. എങ്കിലും ഹിലരി മത്സരിക്കുന്ന സാധ്യത തള്ളിക്കളയാനാവില്ല. പ്രൈമറികള്‍ വിജയിച്ച് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാകുവാനുള്ള സാധ്യത വിരളമാണ്.

ഇവരില്‍ മുന്‍നിരക്കാരായി ആരെയും കാണുന്നില്ല. ഇവരെ ഒന്നിച്ച് ഒരു വേദിയില്‍ കൊണ്ടുവരികയോ ഒരു ഡിബേറ്റ് നടത്തുകയോ അസാധ്യമായിരിക്കും. ഇവരില്‍ പലരും ഓരോരുത്തരായി കൊഴിഞ്ഞു പോകും എന്നതാണ് ആശ്വാസകരം.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ എല്ലാ സാധ്യതയും പ്രസിഡന്റ് ഡോണാള്‍ഡ് ട്രമ്പിനാണ്. എന്നാല്‍ സാമ്പത്തിക നില പരുങ്ങലിലായാലോ റോബര്‍ട്ട് മുള്ളറുടെ റഷ്യന്‍ ഇടപെടല്‍ അന്വേഷണം പ്രസിഡന്റിനെ കുഴപ്പത്തിലാക്കുകയോ ചെയ്താല്‍ ന്യായമായും വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന് നോമിനേഷന്‍ ലഭിക്കും.

പുതിയതായി തിരഞ്ഞെടുക്കപ്പെട്ട യുട്ട സെനറ്റര്‍ മിറ്റ് റോംനി, മുള്ളര്‍ അന്വേഷണത്തെ സംരക്ഷിക്കും എന്ന് പറയുന്ന ആരിസോണ സെനറ്റര്‍ ജെഫ് ഫ്‌ളേക്ക്, നെബ്രാസ്‌കയില്‍ നിന്നുള്ള ബെന്‍സാസി, ബോബ് കോര്‍ക്കര്‍ (ടെന്നിസി), പിന്ന ഒഹായോ ഗവര്‍ണര്‍ ജോണ്‍കസിഷ് എന്നിവരും റിപ്പബ്ലിക്കന്‍ പ്രൈമറികളില്‍ മത്സരിച്ചേക്കും. ഇവര്‍ക്കാര്‍ക്കും തന്നെ പ്രൈമറികളില്‍ അധികദൂരം സഞ്ചരിക്കാനാവില്ല. സബാട്ടോ തന്റെ പ്രവചനങ്ങള്‍ വ്യക്തമാക്കി. 

രണ്ട് പാര്‍ട്ടികളുടെയും പ്രൈമറി പ്രചരണങ്ങള്‍ സജീവമാകാന്‍ അധികനാളില്ല. പ്രവചനങ്ങള്‍ എത്രത്തോളം ശരിയായിരുന്നുവെന്ന് വൈകാത അറിയാം.
ഡമോക്രാറ്റിക് സ്ഥാനാര്‍ഥിത്വത്തിനു സെനറ്റര്‍ കമലാ ഹാരിസ് മുതല്‍ 34 പേര്‍ (ഏബ്രഹാം തോമസ്)ഡമോക്രാറ്റിക് സ്ഥാനാര്‍ഥിത്വത്തിനു സെനറ്റര്‍ കമലാ ഹാരിസ് മുതല്‍ 34 പേര്‍ (ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക