Image

വേദി മാറ്റില്ല; ആലപ്പുഴയില്‍ ഡിസംബര്‍ 7 മുതല്‍ 9 വരെ സംസ്ഥാന സ്‌കൂള്‍ കലോത്സവം

Published on 17 November, 2018
 വേദി മാറ്റില്ല; ആലപ്പുഴയില്‍ ഡിസംബര്‍ 7 മുതല്‍ 9 വരെ സംസ്ഥാന സ്‌കൂള്‍ കലോത്സവം


സംസ്ഥാന സ്‌കൂള്‍ കലോത്സവം ഡിസംബര്‍ 7 മുതല്‍ 9 വരെ ആലപ്പുഴയില്‍ നടക്കും. `ലളിതം ഗംഭീരം' എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ്‌ കലോത്സവം നടത്തുന്നതെന്ന്‌ മന്ത്രി സി.രവീന്ദ്രനാഥ്‌ വ്യക്തമാക്കി. കലോത്സവത്തിന്റെ സംഘാടക സമിതി രൂപവല്‍ക്കരണം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

29 വേദികളിലായി 158 ഇനങ്ങളില്‍ മത്സരം നടക്കും. സ്റ്റേജ്‌ ഇനങ്ങളില്‍ മാത്രം 14,000 വിദ്യാര്‍ഥികള്‍ പങ്കെടുക്കും. ആര്‍ഭാടമില്ലാതെയാവും ഉദ്‌ഘാടന, സമാപന സമ്മേളനങ്ങള്‍. ഘോഷയാത്രയില്ല. നടത്തിപ്പിനായി 12 ഉപസമിതികള്‍ രൂപീകരിച്ചു.

കലോത്സവത്തിന്റെ ലോഗോ പ്രകാശനം മന്ത്രി നിര്‍വഹിച്ചു. കോഴിക്കോട്‌ ഉള്യേരി പാലോറ എച്ച്‌എസ്‌എസിലെ ചിത്രകലാ അധ്യാപകനായ പി.സതീഷ്‌കുമാറാണു ലോഗോ തയാറാക്കിയത്‌.

മന്ത്രി ജി.സുധാകരന്‍ ചെയര്‍മാനും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി.മോഹന്‍ കുമാര്‍ ജനറല്‍ കണ്‍വീനറുമായാണ്‌ സംഘാടക സമിതി. നേരത്തെ, മഹാപ്രളയം ബാധിച്ച ആലപ്പുഴയില്‍ നിന്ന്‌ കലോത്സവം മാറ്റിയേക്കുമെന്ന്‌ വാര്‍ത്തകള്‍ പരന്നിരുന്നു


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക