Image

അഞ്ചാം മന്ത്രിയെക്കുറിച്ച് ഭിന്നാഭിപ്രായം ഉണ്ടായി - പി.പി.തങ്കച്ചന്‍

Published on 07 April, 2012
അഞ്ചാം മന്ത്രിയെക്കുറിച്ച് ഭിന്നാഭിപ്രായം ഉണ്ടായി - പി.പി.തങ്കച്ചന്‍
പെരുമ്പാവൂര്‍: മുസ്‌ലിം ലീഗിന്റെ അഞ്ചാംമന്ത്രിയെ സംബന്ധിച്ച ചര്‍ച്ചകളില്‍ കെ.പി.സി.സി യോഗത്തില്‍ ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടായെന്നും ഇത് ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചെന്നും യു.ഡി.എഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ മാതൃഭൂമിയോട് പറഞ്ഞു.

ലീഗിന് അഞ്ചുമന്ത്രിമാരെ നല്‍കണമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടപ്പോള്‍ അത് ശരിയല്ലെന്ന് മറ്റൊരു വിഭാഗവും ചൂണ്ടിക്കാട്ടി. ഇതുസംബന്ധിച്ച് ഒരാഴ്ചയ്ക്കകം ഹൈക്കമാന്‍ഡിന്റെ തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയാണ് തനിക്കുള്ളതെന്നും യു.ഡി.എഫ് കണ്‍വീനര്‍ പറഞ്ഞു.

തന്റെ വ്യക്തിപരമായ അഭിപ്രായം കെ.പി.സി.സി യോഗത്തില്‍ അറിയിച്ചിട്ടുണ്ടെന്നും യു.ഡി.എഫ് കണ്‍വീനര്‍ അറിയിച്ചു. അത് പുറത്തുപറയാന്‍ ആഗ്രഹിക്കുന്നില്ല. സ്?പീക്കര്‍ സ്ഥാനം ലീഗിന് നല്‍കി പ്രശ്‌നം പരിഹരിക്കുമെന്നും ഭൂരിപക്ഷ സമുദായത്തില്‍ നിന്ന് മന്ത്രിയുണ്ടാവുമെന്നും മറ്റുമുള്ള വാര്‍ത്തകളെക്കുറിച്ച് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക