Image

യേശുദാസിന് ഹരിവരാസനം അവാര്‍ഡ്

Published on 07 April, 2012
യേശുദാസിന് ഹരിവരാസനം അവാര്‍ഡ്
തിരുവനന്തപുരം: ഡോ. കെ.ജെ.യേശുദാസിന് ഹരിവരാസനം അവാര്‍ഡ് നല്‍കി സര്‍ക്കാര്‍ ആദരിക്കുന്നു. അയ്യപ്പധര്‍മം പ്രചരിപ്പിച്ചതിലും മതേതരമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചതിലും വഹിച്ച മുഖ്യപങ്ക് മാനിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ ഈ അവാര്‍ഡ് നല്‍കുന്നത്.

വിഷുദിനത്തില്‍ ഉച്ചയ്ക്കുശേഷം മൂന്നിന് ശബരിമലയിലുള്ള ധര്‍മശാസ്താക്ഷേത്ര ഓഡിറ്റോറിയത്തില്‍ മന്ത്രി വി. എസ്. ശിവകുമാര്‍ പുരസ്‌കാരം നല്‍കും. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എം. രാജഗോപാലന്‍ നായര്‍ ആധ്യക്ഷ്യം വഹിക്കും. തുടര്‍ന്ന് യേശുദാസ് സംഗീതക്കച്ചേരി അവതരിപ്പിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക