Image

ശബരിമല ക്ഷേത്രം 10ന് തുറക്കും; മേടവിഷു 14ന്

Published on 07 April, 2012
ശബരിമല ക്ഷേത്രം 10ന് തുറക്കും; മേടവിഷു 14ന്
തിരുവനന്തപുരം: മേടവിഷു പ്രമാണിച്ച് ശബരിമല ക്ഷേത്രം ഏപ്രില്‍ 10ന് വൈകുന്നേരം 5.30ന് തുറക്കും. 18ന് രാത്രി 10ന് അടയ്ക്കും. ഏപ്രില്‍ 14നാണ് മേടവിഷു. അന്നു രാവിലെ നടതുറന്ന് ആദ്യം ഭഗവാനെ കണികാണിക്കും. തുടര്‍ന്ന് ഭക്തജനങ്ങള്‍ക്ക് വിഷുക്കണിദര്‍ശനത്തിന് അവസരമൊരുക്കും. ശബരിമല തന്ത്രിയും ശബരിമല, മാളികപ്പുറം, പമ്പ എന്നീ ക്ഷേത്രങ്ങളിലെ മേല്‍ശാന്തിമാരും ഭക്തജനങ്ങള്‍ക്ക് വിഷുക്കൈനീട്ടമായി നാണയത്തുട്ടുകള്‍ നല്‍കും.

ഏപ്രില്‍ 11 മുതല്‍ 18 വരെ പതിവുപൂജകളായ ഗണപതിഹോമം, ഉഷഃപൂജ, ഉച്ചപൂജ, അത്താഴപൂജ എന്നിവയ്ക്കുപുറമെ വിശേഷാല്‍ പൂജകളായ ഉദയാസ്തമനപൂജയും പടിപൂജയും ഉണ്ടായിരിക്കും. ഈ ദിവസങ്ങളില്‍ നെയ്യഭിഷേകവും നടത്താം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക