Image

മുന്നില്‍ പുലി, അമ്പും വില്ലുമേന്തി വരുന്നു പൃഥ്വിരാജിന്റെ 'അയ്യപ്പന്‍'

Published on 17 November, 2018
മുന്നില്‍ പുലി, അമ്പും വില്ലുമേന്തി വരുന്നു പൃഥ്വിരാജിന്റെ 'അയ്യപ്പന്‍'

സ്വാമി അയ്യപ്പന്റെ പുരാണം സിനിമയാകുന്നു. ശങ്കര്‍ രാമകൃഷ്ണന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ പൃഥ്വിരാജാണ് നായകന്‍. പൃഥ്വി തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചത്.  വര്‍ഷങ്ങളായി ശങ്കര്‍ എന്നോട് ഈ കഥ പറഞ്ഞിട്ട്.. അത് ആരംഭിക്കുന്ന ദിനമായിരുന്നു എന്നും സ്വപ്നങ്ങളില്‍... ഒടുവില്‍ അത് സംഭവിക്കുന്നു... അയ്യപ്പന്‍. സ്വാമിയേ.. ശരണം അയ്യപ്പ!' ..എന്ന കുറിപ്പോടെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പൃഥ്വി പങ്കുവച്ചത്. 

'Raw Real Rebel' എന്ന ടാഗ്‌ലൈനോടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക