Image

സി.ബി.ഐയെ ഭയക്കുന്നത് എന്തെങ്കിലും ഒളിക്കാനുള്ളവര്‍ അരുണ്‍ ജെയ്റ്റ്‌ലി

Published on 17 November, 2018
സി.ബി.ഐയെ ഭയക്കുന്നത് എന്തെങ്കിലും ഒളിക്കാനുള്ളവര്‍  അരുണ്‍ ജെയ്റ്റ്‌ലി

 
ഭോപ്പാല്‍: സംസ്ഥാനത്ത് കടക്കാന്‍ സി.ബി.ഐയ്ക്കുള്ള പൊതുസമ്മതം പിന്‍വലിച്ച ആന്ധ്രാപ്രദേശ്, പശ്ചിമബംഗാള്‍ സര്‍ക്കാരുകള്‍ക്കെതിരേ ആഞ്ഞടിച്ച് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. എന്തെങ്കിലുമൊക്കെ ഒളിക്കാനുള്ളവരാണ് സിബിഐയെ ഭയപ്പെടുന്നതെന്ന് ജെയ്റ്റ്‌ലി ആരോപിച്ചു. 'ഒരുപാടു കാര്യങ്ങള്‍ ഒളിച്ചുവയ്ക്കാനുള്ളവരാണ് സി.ബി.ഐ എന്റെ സംസ്ഥാനത്തേക്ക് വരരുതെന്ന് ആഗ്രഹിക്കുന്നത്. അഴിമതിയുടെ കാര്യത്തില്‍ ഒരു സംസ്ഥാനത്തിനും സ്വയംഭരണാവകാശമില്ല' ജയ്റ്റ്‌ലി പറഞ്ഞു.

സംസ്ഥാന നസര്‍ക്കാരിന്റെ അനുമതിയില്ലാതെ സിബിഐ ആന്ധ്രാപ്രദേശില്‍ റെയ്‌ഡോ അന്വേഷണമോ നടത്തേണ്ടെന്ന നിലപാട് കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു സ്വീകരിച്ചത്. തൊട്ടുപിന്നാലെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും സമാന നിലപാടെടുത്തു. ആന്ധ്രയുടെ നീക്കം ഏതെങ്കിലും പ്രത്യേക കേസിനെ സംബന്ധിച്ചുളഌല്ലെന്നും എന്തെങ്കിലും സംഭവിക്കുമെന്നുള്ള പേടി കൊണ്ടുള്ളതാണെന്നും അരുണ്‍ ജയ്റ്റ്‌ലി അഭിപ്രായപ്പെട്ടു. കൂടുതലൊന്നും തനിക്കിപ്പോള്‍ പറയാനില്ലെന്നും ജയ്റ്റ്‌ലി മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക