Image

ഹിമരാവുകള്‍ (കവിത: ശബരീനാഥ്)

Published on 17 November, 2018
ഹിമരാവുകള്‍ (കവിത: ശബരീനാഥ്)
നീറിടുന്ന ഹൃത്തടത്തി
നാത്മ വീര്യമേറ്റുവാന്‍
പെയ്തിറങ്ങി കുളിരുകോരും
വെണ്മയേറും ശലഭമേ!
നിന്നിലേക്കുമാത്രമായി
ഉള്ളുരുകിച്ചേരുവാന്‍
കൊതിപുരണ്ടനാളുകള്‍ക്കു
കാത്തുനില്‍ക്കയാണ് ഞാന്‍!

പ്രണയമെന്ന സത്യമെന്റെ
നെഞ്ചകത്തിനുള്ളിലായ്
കതിരിടുന്ന രാവുകള്‍ക്കു
റാന്തലേകിഞാനിതാ.

കാത്തിരിക്കയാണ് നിന്‍
പദനിസ്വനങ്ങള്‍ കേള്‍ക്കുവാന്‍
ചുണ്ടുകൊണ്ട് പകരുമെന്റെ
ചൂടുനിന്നിലേക്ക് ഞാന്‍.

ഉരുകിയുരുകിത്തീര്‍ന്നിടുന്ന
നിന്റെ പ്രണയചഷകവും ആര്‍ത്തിയോടെ, വെമ്പലോടെ

ഞാന്‍ കുടിച്ചു തീര്‍ക്കവേ;
ഇനിവരുന്ന നാളുകള്‍
ഒന്നുചേര്‍ന്ന് പങ്കിടാം
ചൂടുകമ്പളപ്പുതപ്പിനുള്ളിലായ് മാനസം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക