Image

ഒന്നാം ക്ലാസ്; അഞ്ചുവയസ്സുകാരെ ഇക്കൊല്ലം കൂടി പ്രവേശിപ്പിക്കണം

Published on 07 April, 2012
ഒന്നാം ക്ലാസ്; അഞ്ചുവയസ്സുകാരെ ഇക്കൊല്ലം കൂടി പ്രവേശിപ്പിക്കണം
തിരുവനന്തപുരം: ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനപ്രായം ഈ വര്‍ഷം കൂടി അഞ്ചാക്കണമെന്നാവശ്യപ്പെട്ട് ഒരുസംഘം രക്ഷിതാക്കള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കി.

കോഴിക്കോട് പ്രസന്‍േറഷന്‍ നഴ്‌സറി സ്‌കൂള്‍, ചിന്മയ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, സെന്റ് ജോസഫ്‌സ് ആംഗ്ലോ ഇന്ത്യന്‍ സ്‌കൂള്‍, സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ എന്നിവിടങ്ങളിലെ കിന്റര്‍ഗാര്‍ട്ടന്‍ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളാണ് നിവേദനം നല്‍കിയത്.

അഞ്ചരവയസ്സുവരെയുള്ളവര്‍ക്കാണ് ഒന്നാം ക്ലാസില്‍ പ്രവേശനമുള്ളത്. ഇത്തിരി ദിവസങ്ങളുടെ വ്യത്യാസത്തില്‍ തങ്ങളുടെ കുട്ടികള്‍ക്ക് ഒന്നാം ക്ലാസില്‍ പ്രവേശനം നിഷേധിക്കപ്പെടുന്നത് അനീതിയാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി.

ഇവരെ എല്‍.കെ.ജിയില്‍ ചേര്‍ക്കുമ്പോള്‍ ഒന്നാം ക്ലാസിലെ പ്രവേശനപ്രായം അഞ്ചായിരുന്നു. കേന്ദ്രീയ വിദ്യാലയത്തിലും ഡല്‍ഹിയിലും പ്രവേശന പ്രായം അഞ്ചാണെന്നും ഇവര്‍ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക