Image

കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക്‌ താമസ സൗകര്യമില്ല, പൊലീസുകാരുടെ സ്ഥിതി ദയനീയം; ശബരിമലയിലെ ശോചനീയവസ്ഥ തുറന്നുകാട്ടി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍

Published on 18 November, 2018
കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക്‌ താമസ സൗകര്യമില്ല, പൊലീസുകാരുടെ സ്ഥിതി  ദയനീയം; ശബരിമലയിലെ ശോചനീയവസ്ഥ തുറന്നുകാട്ടി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍

പമ്പ: കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക്‌ താമസിക്കാന്‍ സൗകര്യമില്ല, പൊലീസുകാരുടെ സ്ഥിതി അതിനേക്കാള്‍ ദയനീയം. ശബരിമലയിലെ ശോചനീയവസ്ഥ തുറന്നുകാട്ടി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍. ശബരിമലയില്‍ ഇതുവരെ ഒരു സൗകര്യവും ഭക്തര്‍ക്കായി ഒരുക്കാന്‍ സാധിച്ചിട്ടില്ലെന്നും നിയമസഭയില്‍ ജനങ്ങളുടെ മുന്നിലെത്തിക്കുമെന്നും യുഡിഎഫ്‌ നേതാക്കള്‍ വ്യക്തമാക്കി.

ചെയ്യേണ്ടിയിരുന്ന നടപടികള്‍ ചെയ്‌തിട്ടില്ലെന്ന്‌ വ്യക്തമാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പറഞ്ഞു. ശബരിമലയില്‍ അയ്യപ്പഭക്തര്‍ നേരിടുന്ന ദുരിതങ്ങള്‍ നേരിട്ടുകണ്ട്‌ വിലയിരുത്താനാണ്‌ മുന്‍ മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, അടൂര്‍ പ്രകാശ്‌, വി.എസ്‌. ശിവകുമാര്‍ എന്നിവരടങ്ങുന്ന സംഘം ശബരിമലയിലെത്തിയത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക