Image

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ബിജെപിയുടെ ആക്രമ ശ്രമം

Published on 18 November, 2018
ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ബിജെപിയുടെ ആക്രമ ശ്രമം
തിരുവനന്തപുരത്ത്‌ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ബി.ജെ.പിയുടെ ആക്രമശ്രമം. നഗരസഭ സംഘടിപ്പിച്ച വികസന സെമിനാറിന്‍റെ വേദിയിലാണ്‌ ബിജെപി കൌണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചത്‌.

വേദിയിലേക്ക്‌ തള്ളിക്കയറിയ ബിജെപി പ്രവര്‍ത്തകരെ പോലീസ്‌ നീക്കി. വിമോചന സമരത്തിന്‍റെ അന്തരീക്ഷം സൃഷ്ടിക്കാനാണ്‌ ഇതിലൂടെ ബി.ജെ.പി ശ്രമമെന്ന്‌ കോടിയേരി ബാലകൃഷ്‌ണന്‍ പ്രതികരിച്ചു.

തിരുവനന്തപുരം നഗരസഭയുടെ വികസന സെമിനാറുമായി ബന്ധപ്പെട്ട്‌ നടന്ന പരിപാടിക്ക്‌ എത്തിയപ്പോഴാണ്‌ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകര്‍ എത്തിയത്‌.

കെ. സുരേന്ദ്രനെ അറസ്റ്റ്‌ ചെയ്‌തതിലും ശബരിമലയിലെ സര്‍ക്കാര്‍ നിലപാടിനും എതിരെയാണ്‌ ബിജെപി കൌണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചത്‌.

വേദിയിലേക്ക്‌ തള്ളിക്കയറി വന്ന്‌ മൈക്ക്‌ പിടിച്ച്‌ മുദ്രാവാക്യം വിളിക്കാന്‍ ശ്രമിച്ച പ്രതിഷേധക്കാര്‍ മന്ത്രിയെ ആക്രമിക്കാനും ശ്രമം നടത്തി.

തിരുവനന്തപുരം നഗരസഭാ മേയര്‍ വി.കെ പ്രശാന്ത്‌ കൗണ്‍സിലര്‍മാരെ തടയാന്‍ ശ്രമിച്ചെങ്കിലും പ്രതിഷേധം തുടര്‍ന്നു. പിന്നീട്‌ പൊലീസ്‌ ഇടപെട്ടാണ്‌ പ്രതിഷേധക്കാരെ വേദിയില്‍ നിന്ന്‌ മാറ്റിയത്‌.

സെമിനാര്‍ നടന്ന ഹാളിന്‌ പുറത്തും കൌണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചു. വിമോചന സമരത്തിന്‍റെ അന്തരീക്ഷം സൃഷ്ടിക്കാനാണ്‌ ഇതിലൂടെ ബി.ജെ.പി ശ്രമമെന്ന്‌ കോടിയേരി ബാലകൃഷ്‌ണന്‍ പ്രതികരിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക