Image

വരിനില്‍ക്കാതെ പതിനെട്ടാംപടി കയറാം

Published on 18 November, 2018
വരിനില്‍ക്കാതെ പതിനെട്ടാംപടി കയറാം
സന്നിധാനത്തു തിരക്കില്ല. വരിനില്‍ക്കാതെ പതിനെട്ടാംപടി ചവിട്ടാം. തീര്‍ഥാടകരില്‍ അധികവും അന്യസംസ്ഥാനക്കാരാണ്. മലയാളികള്‍ കുറവാണ്.

സുരക്ഷയില്‍ പൊലീസ് ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചയും ചെയ്യുന്നില്ല. കടുത്ത നിയന്ത്രണങ്ങള്‍ തുടരുകയാണ്. മാധ്യമപ്രവര്‍ത്തകര്‍ക്കും റിപ്പോര്‍ട്ടിങ്ങിനായി പ്രദേശത്തേക്കു കടക്കണമെങ്കില്‍ പാസ് വാങ്ങിക്കണം. 

തീര്‍ഥാടകരുടെ എണ്ണത്തിലുണ്ടായ കുറവ് കാണിക്കവരുമാനത്തെ ബാധിച്ചു. അപ്പം, അരവണ വില്‍പനയിലൂടെയാണ് ദേവസ്വം ബോര്‍ഡിന്റെ പ്രധാനവരുമാനം്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇതില്‍ വന്‍തോതില്‍ കുറവുണ്ടായി എന്നാണ് ദേവസ്വം ബോര്‍ഡ് പറയുന്നത്.

വില്‍പനയില്‍ കുറവു വന്നതിനെ തുടര്‍ന്ന് അപ്പം നിര്‍മാണം ശബരിമലയില്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ് എന്നാണ് ലഭിക്കുന്ന വിവരം. ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്നും ബോര്‍ഡ് അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക