Image

നവോത്ഥാന നായകനാവാന്‍ ശ്രമിക്കുന്ന പിണറായി അവസാന കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ആയിത്തീരും- ആര്‍എസ്എസ്

Published on 18 November, 2018
നവോത്ഥാന നായകനാവാന്‍ ശ്രമിക്കുന്ന പിണറായി അവസാന കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ആയിത്തീരും- ആര്‍എസ്എസ്

കോഴിക്കോട്: ശബരിമലയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം മുഖ്യമന്ത്രി പിണറായി വിജയന്റെ ധാര്‍ഷ്ട്യമാണെന്ന് ആര്‍.എസ്.എസ് പ്രാന്തകാര്യവാഹക് പി. ഗോപാലന്‍കുട്ടി. നവോത്ഥാന നായകനാകാനാണ് പിണറായിയുടെ ശ്രമം. കേരളത്തിലെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിമാരുടെ പട്ടികയില്‍ അവസാനത്തെ പേര് പിണറായി വിജയന്‍ എന്നായിരിക്കുമെന്നും അദ്ദേഹം ഒരു വാര്‍ത്താ ചാനലിനോട് പറഞ്ഞു.

ഇപ്പോള്‍ ഉണ്ടായ അറസ്റ്റുകള്‍ അത്യന്തം നിന്ദ്യവും നീചവും നിയമരഹിതവുമാണ്. സര്‍ക്കാരിന്റെ ക്രൂരമായ നടപടിയാണിത്. മനുഷ്യാവകാശ കമ്മീഷന് മുന്നില്‍ ഇത് ചോദ്യം ചെയ്യും. കരുതല്‍ തടങ്കലില്‍ എന്ന് പറഞ്ഞ് അറസ്റ്റ് ചെയ്ത സുരേന്ദ്രനെ ഇപ്പോള്‍ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കയാണ്. 

ഇതെല്ലാം ഇടത് സര്‍ക്കാരിന്റെ നയമാണെന്ന് പറയാന്‍ പറ്റില്ല. മുഖ്യമന്ത്രിയുടെ വ്യക്തിപരമായ ധാര്‍ഷ്ട്യവും അഹങ്കാരവുമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. നാരായണ ഗുരുവിന്റെയും ചട്ടമ്പി സ്വാമികളുടെയുമൊക്കെ ലിസ്റ്റില്‍ പേരുവരാനാണ് പിണറായി ശ്രമിക്കുന്നത്. എന്നാല്‍ കേരളത്തിലെ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്ന പേരായിരിക്കും പിണറായിക്ക് ലഭിക്കുകയെന്നും പി ഗോപാലന്‍ കുട്ടി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക