Image

വില്‍പ്പത്രം, ട്രസ്റ്റ് എസ്റ്റേറ്റ് പ്ലാനിംഗ് സംബന്ധിച്ചു സെമിനാര് ഇന്ന് (ഞായര്‍)

Published on 18 November, 2018
വില്‍പ്പത്രം, ട്രസ്റ്റ് എസ്റ്റേറ്റ് പ്ലാനിംഗ് സംബന്ധിച്ചു സെമിനാര് ഇന്ന് (ഞായര്‍)
ന്യൂയോര്‍ക്ക്: റോക്ലന്‍ഡിലെ കനാനായ സെന്ററില്‍ ലിവിങ്ങ് വില്‍, ഫാമിലി ട്രസ്റ്റ്, എസ്റ്റേറ്റ് പ്ലാനിംഗ് തുടങ്ങിയവ സംബന്ധിച്ചുള്ള സെമിനാര് നടത്തുന്നു. നവംബര്‍ 18 നു ഞായറാഴ്ച വൈകുന്നേരം 6.30നു സ്റ്റോണി പോയിന്റ്‌റിലുള്ള കനാനായ സെന്റ്‌റില്‍ നടക്കുന്ന സെമിനാറില്‍ നോര്‍ത്ത് ഈസ്റ്റ് അമേരിക്കയിലെ പ്രമുഖ ടാക്സ് പ്രാക്ടീഷണറും സെര്‍ട്ടിഫൈഡ് അക്കൗണ്ടന്റുമായ ബാബു ജോസഫ് മുഖ്യ പ്രഭാഷണം നടത്തും. ഐ ആര്‍ എസ് എന്റോള്‍ഡ് ടാക്സ് പ്രാക്ടീഷണര്‍ ആയ ബാബു സെമിനാറില്‍ പങ്കെടുക്കുന്നവരുടെ സംശയങ്ങള്‍ക്കും മറുപടി നല്‍കും. അഡ്രെസ്സ്:400 Willow Grove Road, Stoney Point. NY 10980

ലീവിങ്ങ് വില്ലിന്റെ പ്രാധാന്യവും ആവശ്യകതയും, ലിവിങ്ങ് വില്‍ ഇല്ലാതെ ഒരാള്‍ മരിച്ചാല്‍ എന്ത് ചെയ്യണം അല്ലെങ്കില്‍ എന്ത് സംഭവിക്കും, ലിവിങ്ങ് വില്‍, ലാസ്‌റ് വില്‍ തുടങ്ങിയ വിവിധ തരം വില്‍പ്പത്രങ്ങള്‍, ലിവിങ്ങ് ട്രസ്റ്റ്, റിവോക്കബിള്‍-ഇറവോക്കക്കബിള്‍ ട്രസ്റ്റ്, മെഡികെയിഡ് ട്രസ്റ്റ് തുടങ്ങിയ വിവിധ തരം ട്രസ്റ്റുകള്‍ എന്നിവയെക്കുറിച്ചും സെമിനാറില്‍ ചര്‍ച്ചകള്‍ നടത്തുന്നതാണ്. സെമിനാറില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ വൈകുന്നേരം6.30 നു മുന്‍പായി കനാനായ സെന്റെറില്‍ എത്തിച്ചേരേണ്ടതാണെന്നു സംഘടകസമിതിയെ പ്രതിനിധീകരിച്ചു മാത്യു മാണി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫ്ളൈര്‍ കാണുക. 
വില്‍പ്പത്രം, ട്രസ്റ്റ് എസ്റ്റേറ്റ് പ്ലാനിംഗ് സംബന്ധിച്ചു സെമിനാര് ഇന്ന് (ഞായര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക