Image

മാലദ്വീപിന്റെ പുതിയ പ്രസിഡന്റ്‌ ഇബ്രാഹിം മുഹമ്മദ്‌ സാലിഹ്‌

Published on 18 November, 2018
മാലദ്വീപിന്റെ പുതിയ പ്രസിഡന്റ്‌ ഇബ്രാഹിം മുഹമ്മദ്‌ സാലിഹ്‌


മാലദ്വീപ്‌ : മാലദ്വീപിന്റെ പുതിയ പ്രസിഡന്റായി ഇബ്രാഹിം മുഹമ്മദ്‌ സാലിഹ്‌ അധികാരമേറ്റു. തലസ്ഥാനമായ മാലെയിലെ ദേശീയ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ വച്ച്‌ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു സ്ഥാനാരോഹണം നടന്നത്‌. ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പങ്കെടുത്തിരുന്നു.കൂടാതെ,ചടങ്ങില്‍ ചീഫ്‌ ജസ്റ്റിസ്‌ അബ്ദുള്ള ദിദി സത്യവാചകം ചൊല്ലിക്കൊടുത്തു.

ചൈനീസ്‌ സാംസ്‌കാരിക മന്ത്രി ലൂ ലുങ്ങാങ്ങിനെയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക്‌ ക്ഷണിച്ചതായി മാലദ്വീപ്‌ വിദേശ മന്ത്രാലയം വ്യക്തമാക്കി.സെപ്‌തംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ അബ്ദുള്ള യാമീനെയാണ്‌ മുഹമ്മദ്‌ സാലിഹ്‌ പരാജയപ്പെടുത്തിയത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക