ശബരിമലക്കു പോകാന്‍ ആറു യുവതികള്‍ കൊച്ചിയില്‍ എത്തിയതായി മാത്രുഭൂമി
Published on 19 November, 2018
കൊച്ചി: ശബരിമലയിലേക്ക് പോകാനായി മലബാര്‍ മേഖലയില്‍ നിന്നുള്ള ആറു യുവതികള്‍ കൊച്ചിയിലെത്തിയതായി സൂചന. തിങ്കളാഴ്ച പുലര്‍ച്ചെ നാലു മണിയോടെ ട്രെയിന്‍ മാര്‍ഗം എറണാകുളത്തെത്തിയ ഇവര്‍ രഹസ്യ കേന്ദ്രത്തിലാണുള്ളത്. ഇവരെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പോലീസിന് അറിയാമെന്നാണ് റിപ്പോര്‍ട്ട്.
വടക്കന്‍ കേരളത്തിലെ രണ്ട് ജില്ലകളില്‍ നിന്നുള്ളവരാണ് ഈ യുവതികളെന്നാണ് സൂചന. ഇവര്‍ ഏതെങ്കിലും സംഘടനയില്‍പ്പെട്ടവരാണോ എന്ന കാര്യം വ്യക്തമല്ല. പോലീസ് സ്പെഷ്യല്‍ ബ്രാഞ്ച് ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. നിലയ്ക്കല്‍ വരെ എത്തിയാല്‍ ദര്‍ശനത്തിനുള്ള സഹായം പോലീസ് നല്‍കുമെന്നാണ് വിവരം. നിലയ്ക്കല്‍ വരെ ഇവര്‍ സ്വന്തം നിലയില്‍ എത്തണമെന്നാണ് പോലീസ് നിലപാട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല