Image

ഫ്രാന്‍സിസ് ജോര്‍ജിന് ന്യൂയോര്‍ക്കില്‍ സ്വീകരണം നല്‍കുന്നു.

ഷോളി കുമ്പിളുവേലി Published on 19 November, 2018
ഫ്രാന്‍സിസ് ജോര്‍ജിന് ന്യൂയോര്‍ക്കില്‍ സ്വീകരണം നല്‍കുന്നു.
ന്യൂയോര്‍ക്ക്: അമേരിക്ക സന്ദര്‍ശിക്കുന്ന ജനാധിപത്യ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ഫ്രാന്‍സിസ് ജോര്‍ജി(എക്‌സ് എം.പി.)ന്, പ്രവാസി കേരളാ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍, നവംബര്‍ 24-ാം തീയതി ശനിയാഴ്ച 3pm(മൂന്നു മണിക്ക്), ക്വീന്‍സിലുള്ള കേരളാ കള്‍ച്ചറല്‍ സെന്ററില്‍ വച്ച് സ്വീകരണം നല്‍കുന്നു.

ഫോമാ, ഫൊക്കാന, വേള്‍ഡ് മലയാളി കൗണ്‍സില്‍, കൂടാതെ വിവിധ സംഘടനാ പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും.

കേരളാ കോണ്‍ഗ്രസ് സ്ഥാപക നേതാവ് കെ.എം. ജോര്‍ജിന്റെ മകനായ ഫ്രാന്‍സിസ് ജോര്‍ജ് രണ്ടു തവണ ഇടുക്കി മണ്ഡലത്തെ പാര്‍ലമെന്റില്‍ പ്രതിനിധീകരിച്ചിട്ടുണ്ട്. എന്നും കര്‍ഷകര്‍ക്കുവേണ്ടി ശക്തമായ നിലപാടുകള്‍ എടുക്കുന്ന ഫ്രാന്‍സിസ് ജോര്‍ജ്, അഴിമതിയുടെ കറ പുരളാത്ത രാഷ്ട്രീയ വ്യക്തിത്വത്തിന്റെ ഉടമയാണ്.
സ്വീകരണ യോഗത്തിലേക്ക് ഏവരേയും ഭാരവാഹികള്‍ സ്വാഗതം ചെയ്യുന്നു.

അഡ്രസ്: കേരള കള്‍ച്ചറല്‍ സെന്റര്‍
222-16 Bradock Ave, Queens Village-NY.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
സഖറിയാ കരുവേലി:516 300 3285
ജോണ്‍ സി വര്‍ഗീസ്: 914 643 3700
ഷോളി കുമ്പിളുവേലി: 914 330 6340
ഫിലിപ്പ് മഠത്തില്‍: 917 459 7819
കുഞ്ഞ് മാലിയില്‍: 516 503 8082
അജിത്ത് കൊച്ചുകൊടിയില്‍: 516 225 2814
ബേബിക്കുട്ടി തോമസ്: 516 974 1735


ഫ്രാന്‍സിസ് ജോര്‍ജിന് ന്യൂയോര്‍ക്കില്‍ സ്വീകരണം നല്‍കുന്നു.
Join WhatsApp News
Simon 2018-11-19 12:15:53
കേരളത്തിലെ രാഷ്ട്രീയ നേതാക്കൾക്കും മതനേതാക്കൾക്കും സ്വീകരണം കൊടുക്കാൻ വെമ്പൽ കൊള്ളുന്ന അമേരിക്കൻ മലയാളി നേതാക്കളെയും അടുത്ത മന്ത്രിസഭാ അഴിച്ചുപണിയുമ്പോൾ ഒരു മന്ത്രി സ്ഥാനമെങ്കിലും കൊടുക്കാൻ പരിഗണിക്കേണ്ടതാണ്. നാളിതുവരെ ഒരു ഷെവലിയർ സ്ഥാനംപോലും അമേരിക്കയിലെ ഒരു പള്ളി മലയാളി നേതാവിനും ലഭിച്ചിട്ടില്ലെന്നതു ഖേദകരമാണ്. മറ്റേ പണി ചെയ്യുന്നുവെന്നു പറഞ്ഞ വൈദുതി മന്ത്രി മണിയേപ്പോലെ പ്രവാസി നേതാക്കന്മാരും എന്തുകൊണ്ടും കേരളത്തിലെ ഭരണതലങ്ങൾ അലങ്കരിക്കാൻ യോഗ്യരാണ്. ശ്രീ ഫ്രാൻസീസ് ജോർജിന് ഒരു നിവേദനം സമർപ്പിച്ചാൽ അടുത്ത തവണ അദ്ദേഹം മുഖ്യമന്ത്രിയാവുമെങ്കിൽ മന്ത്രിസഭയിൽ ഒരു പ്രവാസിയെയും പരിഗണിക്കാനും സാധ്യതയുണ്ട്. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക