Image

കിഴക്കന്‍ പ്രവിശ്യയിലെ പ്രവാസികള്‍ക്ക് ചിരിവിരുന്നൊരുക്കി നവയുഗം നര്‍മ്മവേദിയുടെ ചിരിയരങ് അരങ്ങേറി.

Published on 19 November, 2018
കിഴക്കന്‍ പ്രവിശ്യയിലെ പ്രവാസികള്‍ക്ക് ചിരിവിരുന്നൊരുക്കി നവയുഗം നര്‍മ്മവേദിയുടെ ചിരിയരങ്  അരങ്ങേറി.
ദമ്മാം: പ്രവാസജീവിതത്തിന്റെ പിരിമുറുക്കങ്ങള്‍ മറന്നു ചിരിയ്ക്കാന്‍ കിട്ടിയ അവസരം കിഴക്കന്‍ പ്രവിശ്യയിലെ പ്രവാസികള്‍ ആഘോഷമാക്കിയപ്പോള്‍, നവയുഗം സാംസ്‌ക്കാരികവേദി നര്‍മ്മവേദി, ദമ്മാം അബ്ദുള്ള ഫഹദ് യൂണിറ്റിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ചിരിയരങ് പരിപാടി ശ്രദ്ധേയമായി. 

ദമ്മാം റോസ് റെസ്റ്ററന്റ് ഓഡിറ്റോറിയത്തിലാണ് ചിരിയരങ് അരങ്ങേറിയത്.

നവയുഗം ദമ്മാം മേഖല സെക്രെട്ടറി ശ്രീകുമാര്‍ വെള്ളല്ലൂര്‍ ഹാസ്യ സൂത്രധാരകരെ അരങ്ങിലേക്ക് ക്ഷണിച്ചതോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്.  

സ്വാഗതഅവതരണം നടത്തിയ നവയുഗം കുടുംബവേദി സെക്രട്ടറി ശ്രീമതി സുമി ശ്രീലാല്‍, മലയാളഹാസ്യത്തിന്റെ വിവിധ രൂപപരിണാമങ്ങള്‍ വിശദമായി അവതരിപ്പിച്ചു. 
തുടര്‍ന്ന്  ജൈസണ്‍, നഹാസ്, സക്കീര്‍ ഹുസ്സൈന്‍, ഷാജി മതിലകം തുടങ്ങിയവര്‍ വിവിധ നര്‍മ്മപരിപാടികള്‍ അവതരിപ്പിച്ചു. മലയാള ഹാസ്യസാഹിത്യ കുലപതിയായ സഞ്ജയന്റെ രചന മുതല്‍ ന്യൂജെനറേഷന്‍ ഹാസ്യസാഹിത്യകാരുടെ എഴുത്തുകള്‍ വരെ പ്രേക്ഷകരുടെ മുന്നില്‍ അവതരിയ്ക്കപ്പെട്ടു. 

അബ്ദുള്ള ഫഹദ് യൂണിറ്റ് പ്രസിഡന്റ് ഹാഷിദ്  നന്ദി പറഞ്ഞു.

പരിപാടിയ്ക്ക് ഗോപകുമാര്‍, നിസ്സാം കൊല്ലം, തമ്പാന്‍ നടരാജന്‍, സുകുപിള്ള, റഷീദ്, ഷുഹാസ്, നാസിര്‍, സനല്‍, സജീര്‍, ഏഞ്ചല്‍, കുമാര്‍, ജോബി, അനീര്‍, സുജിത്, ബിനു എന്നിവര്‍ നേതൃത്വം നല്‍കി.

കിഴക്കന്‍ പ്രവിശ്യയിലെ പ്രവാസികള്‍ക്ക് ചിരിവിരുന്നൊരുക്കി നവയുഗം നര്‍മ്മവേദിയുടെ ചിരിയരങ്  അരങ്ങേറി.കിഴക്കന്‍ പ്രവിശ്യയിലെ പ്രവാസികള്‍ക്ക് ചിരിവിരുന്നൊരുക്കി നവയുഗം നര്‍മ്മവേദിയുടെ ചിരിയരങ്  അരങ്ങേറി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക