Image

സുപ്രീം കോടതി വിധിയല്ലേ, എന്തു ചെയ്യാനാകും'' ശബരിമല വിഷയത്തില്‍ രാജ്‌നാഥ്‌ സിങ്‌

Published on 19 November, 2018
സുപ്രീം കോടതി വിധിയല്ലേ, എന്തു ചെയ്യാനാകും'' ശബരിമല വിഷയത്തില്‍ രാജ്‌നാഥ്‌ സിങ്‌

ന്യൂഡല്‍ഹി : ശബരിമല സ്‌ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി നടപ്പിലാക്കുകയല്ലാതെ ഒന്നും ചെയ്യാനാകില്ലെന്ന്‌ തുറന്ന്‌ സമ്മതിച്ച്‌ കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ രാജ്‌നാഥ്‌ സിങ്‌. ''സുപ്രീം കോടതി വിധിയല്ലേ, എന്തു ചെയ്യാനാകും'' എന്നായിരുന്നു ഇക്കണോമിക്‌ ടൈംസിന്‌ നല്‍കിയ അഭിമുഖത്തില്‍ ശബരിമല വിഷയം സംബന്ധിച്ചുള്ള ചോദ്യത്തിന്‌ രാജ്‌നാഥ്‌സിങ്ങിന്റെ പ്രതികരണം.

ഈ വിഷയത്തില്‍ ചിലയാളുകളുടെ വികാരം വ്രണപ്പെട്ടിട്ടുണ്ട്‌. കഴിഞ്ഞ ദിവസം കേരളാ ഗവര്‍ണറുമായി സംസാരിച്ചിരുന്നു. സുപ്രീം കോടതി വിധിയല്ലേ, എന്തു ചെയ്യാനാകും? ചെയ്യേണ്ട കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്‌തേ മതിയാകൂ രാജ്‌നാഥ്‌ സിങ്‌ പറഞ്ഞു.

ആദ്യം വിധിയെ സ്വാഗതം ചെയ്‌തിരുന്നെങ്കിലും സംസ്ഥാന സര്‍ക്കാരിനെതിരെ കുപ്രചരണം നടത്തി രാഷ്‌ട്രീയ മുതലെടുപ്പിനുള്ള അവസരം മുന്നില്‍ക്കണ്ട്‌ ആര്‍എസ്‌എസ്‌ബിജെപി നേതൃത്വം ആദ്യ നിലപാടില്‍നിന്ന്‌ മലക്കംമറിഞ്ഞിരുന്നു.

തുടര്‍ന്ന്‌ സുപ്രീം കോടതി വിധിക്കെതിരെ അക്രമവുമായി ബിജെപിയും സംഘപരിവാര്‍ സംഘടനകളും സര്‍ക്കാരിനെതിരെ കലാപത്തിന്‌ കോപ്പുകൂട്ടുമ്‌ബോഴാണ്‌ വിധിയെ അംഗീകരിക്കാതെ വഴിയില്ലെന്ന പ്രസ്‌താവനയുമായി അവരുടെ കേന്ദ്ര നേതാവ്‌ തന്നെ രംഗത്തെത്തിയിരിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക