Image

തൊടുകയില്‍ ഫിലിപ്പ് അച്ചന്റെ പൗരോഹിത്യ സുവര്‍ണ്ണജൂബിലി ആഘോഷിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 19 November, 2018
തൊടുകയില്‍ ഫിലിപ്പ് അച്ചന്റെ പൗരോഹിത്യ സുവര്‍ണ്ണജൂബിലി ആഘോഷിച്ചു
ചിക്കാഗോ രൂപത ക്‌നാനായ മിഷണ്‍ മുന്‍ ഡയറക്ടറായിരുന്ന ഫിലിപ്പ് തൊടുകയില്‍ അച്ചന്റെ പൗരോഹിത്യ സ്വീകരണത്തിന്റെ സുവര്‍ണ്ണ ജൂബിലി ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ വച്ച് നടത്തപ്പെട്ടു. നവംബര്‍ 18 ന് ഞായറാഴ്ച രാവിലെ 10 മണിക്ക് ജൂബിലി വിളക്കിന് തിരി തെളിയിച്ചുകൊണ്ട് നടത്തിയ കൃതജ്ഞതാ ബലിയില്‍ ബഹു. ഫിലിപ്പ് അച്ചന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഇടവക വികാരിയും ക്‌നാനായ റീജിയണ്‍ ഡയറക്ടറുമായ ഫാദര്‍ തോമസ് മുളവനാല്‍, അസി. വികാരി ഫാദര്‍ ബിന്‍സ് ചേത്തലില്‍ എന്നിവര്‍ വി.ബലിയില്‍ സഹകാര്‍മികരായിരുന്നു.

നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്ത വി. കുര്‍ബാന മധ്യേ നടത്തിയ വചന സന്ദേശത്തില്‍ ദൈവവിളിക്ക് അനുയോജ്യരായവരെ അല്ല ദൈവം വിളിക്കുന്നത്, മറിച്ച് വിളിച്ചതിനു ശേഷം അവരെ യോഗ്യരാക്കി മാറ്റുകയാണ് ദൈവം ചെയ്യുന്നതെന്ന് ബഹു.ഫിലിപ്പ് അച്ചന്‍ ജനങ്ങളെ ഓര്‍മിപ്പിച്ചു. നമ്മുടെ പടിവാതില്‍ക്കല്‍ നില്‍ക്കുന്ന ‘സ്‌നേഹമെന്ന’ ആ യാചകനെ ബോധ്യത്തോടെ നാം സ്വീകരിച്ചാല്‍, നാം ആഗ്രഹിക്കുന്ന എല്ലാ സുഖവും സമ്പത്തും കൂടെ പോരുമെന്നും എന്നാല്‍ അതിനെ മാന്യതയോടും മാതൃകാപരമായും വിനിയോഗിക്കുമ്പോളാണ് ദൈവസ്‌നേഹം നമ്മളില്‍ പൂവണിയുന്നതെന്ന് തന്റെ വചന സന്ദേശത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1969 ഡിസംബര്‍ 18ാം തീയതി അഭിവന്ദ്യ മാര്‍.തോമസ് തറയില്‍ പിതാവില്‍നിന്നും പൗരോഹിത്യം സ്വീകരിച്ച ഫിലിപ്പ് അച്ചന്‍ പതിനാലു വര്‍ഷങ്ങള്‍ക്ക് മുന്‍പ് സെ.മേരിസ് ഇടവകയില്‍ ആയിരുന്നപ്പോള്‍ ചെയ്ത സേവനങ്ങളെ അനുസ്മരിച്ചുകൊണ്ട് ഇടവക വികാരി ഫാദര്‍ തോമസ് മുളവനാല്‍ സംസാരിച്ചു. നന്ദിസൂചകമായി അച്ചനെ ബൊക്കെ നല്‍കി സ്വീകരിക്കുകയും, പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു. തുടര്‍ന്ന് കുടുംബങ്ങളടൊത്ത് കേക്ക് മുറിക്കുകയും, തന്റെ പൗരോഹിത്യ സുവര്‍ണ്ണ ജൂബിലി വര്‍ഷത്തിന്റെ തുടക്കം സെ.മേരിസ് ഇടവക ജനങ്ങളോടൊത്ത് ആഘോഷിക്കുവാന്‍ സാധിച്ചതിലുളള സന്തോഷവും അദ്ദേഹം പങ്കുവച്ചു. സി.സി.ഡി കുട്ടികള്‍ക്കായി ക്രിസ്മസിനോടനുബന്ധിച്ച് നടത്തുന്ന “ഉണ്ണിക്കൊരു കുഞ്ഞാട്” എന്ന ദാനധര്‍മ്മ പദ്ധതിയുടെ ഉദ്ഘാടനവും തദവസരത്തില്‍ ബഹു. ഫിലിപ്പ് അച്ചന്‍ നിര്‍വഹിച്ചു. ചടങ്ങുകളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് ചര്‍ച്ച് എക്‌സിക്യൂട്ടീവ് വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കി.

സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (പി.ആര്‍.ഒ.) അറിയിച്ചതാണിത്.
തൊടുകയില്‍ ഫിലിപ്പ് അച്ചന്റെ പൗരോഹിത്യ സുവര്‍ണ്ണജൂബിലി ആഘോഷിച്ചുതൊടുകയില്‍ ഫിലിപ്പ് അച്ചന്റെ പൗരോഹിത്യ സുവര്‍ണ്ണജൂബിലി ആഘോഷിച്ചുതൊടുകയില്‍ ഫിലിപ്പ് അച്ചന്റെ പൗരോഹിത്യ സുവര്‍ണ്ണജൂബിലി ആഘോഷിച്ചുതൊടുകയില്‍ ഫിലിപ്പ് അച്ചന്റെ പൗരോഹിത്യ സുവര്‍ണ്ണജൂബിലി ആഘോഷിച്ചുതൊടുകയില്‍ ഫിലിപ്പ് അച്ചന്റെ പൗരോഹിത്യ സുവര്‍ണ്ണജൂബിലി ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക