Image

ശബരിമല തീര്‍ഥാടനം, വിദ്വേഷ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി പോലീസ്; വിദേശത്തുള്ളവരുടെ വീസ റദ്ദാക്കി നാട്ടിലെത്തിക്കും

Published on 19 November, 2018
ശബരിമല തീര്‍ഥാടനം, വിദ്വേഷ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി പോലീസ്; വിദേശത്തുള്ളവരുടെ വീസ റദ്ദാക്കി നാട്ടിലെത്തിക്കും
തിരുവനന്തപുരം: ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ കൂടി പ്രചരിക്കുന്ന സന്ദേശങ്ങള്‍ക്കെതിരെ പോലീസ് മുന്നറിയിപ്പ്. കലാപമുണ്ടാക്കുക എന്ന ഉദ്ദേശത്തോടെ സമൂഹമാധ്യമങ്ങളില്‍ കൂടി വോയ്‌സ് മെസ്സേജുകളും പോസ്റ്റുകളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുക്കുമെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുടെ പേരിലാണ് മുന്നറിയിപ്പ്. ഇത് സിറ്റി പോലീസിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

വിദേശരാജ്യങ്ങളില്‍ നിന്ന് ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവരുടെ ഫെയ്‌സ്ബുക്ക് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും ഇവരുടെ പാസ്‌പോര്‍ട്ട് റദ്ദാക്കി റദ്ദാക്കി തിരികെ നാട്ടിലേക്കെത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക