Image

അയോഗ്യനാക്കിയതിരെതിരെ കെ.എം ഷാജി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി

Published on 19 November, 2018
അയോഗ്യനാക്കിയതിരെതിരെ കെ.എം ഷാജി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി

ന്യൂഡല്‍ഹി: എം.എല്‍.എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ ഹൈക്കോടതി വിധിക്കെതിരെ കെ.എം ഷാജി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. വര്‍ഗീയവിദ്വേഷം പ്രചരിപ്പിക്കുന്ന ലഘുലേഖയ്ക്ക് തന്റെ അനുവാദമുണ്ടോയെന്ന് കോടതി പരിശോധിച്ചില്ലെന്ന് അപ്പീലില്‍ പറയുന്നു. അയോഗ്യത വിധിക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്ന് കെ.എം ഷാജി അപ്പീലില്‍ അവകാശപ്പെടുന്നു.

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന നികേഷ് കുമാര്‍ നല്‍കിയ പരാതിയിലാണ് ഹൈക്കോടതി കെ.എം ഷാജിയെ അയോഗ്യനാക്കിയത്. ആറ് വര്‍ഷം തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. 50,000 രൂപ എം.വി നികേഷ് കുമാറിന് കോടതി ചെലവ് നല്‍കാനും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അതേസമയം തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന നികേഷിന്റെ വാദം കോടതി തള്ളിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക