Image

അയ്യപ്പഭക്തര്‍ക്ക്‌ പമ്പയില്‍ അടിസ്ഥാന സൗകര്യമില്ലെന്ന്‌ കണ്ണന്താനം; തങ്ങള്‍ക്ക്‌ ഒരു അസൗകര്യവും ഇല്ലെന്ന്‌ ഭക്തര്‍

Published on 20 November, 2018
 അയ്യപ്പഭക്തര്‍ക്ക്‌ പമ്പയില്‍ അടിസ്ഥാന സൗകര്യമില്ലെന്ന്‌ കണ്ണന്താനം; തങ്ങള്‍ക്ക്‌ ഒരു അസൗകര്യവും ഇല്ലെന്ന്‌  ഭക്തര്‍
പമ്പ: പമ്പയില്‍ അയ്യപ്പഭക്തര്‍ക്ക്‌ അടിസ്ഥാന സൗകര്യമില്ലെന്ന്‌ കേന്ദ്രമന്ത്രി അല്‍ഫോന്‍സ്‌ കണ്ണന്താനം മാധ്യമങ്ങളോട്‌. എന്നാല്‍ തങ്ങള്‍ക്ക്‌ ഒരു അസൗകര്യവും ഇല്ലെന്ന്‌ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന അയ്യപ്പ ഭക്തര്‍. ഇന്നലെ പമ്പയില്‍ വെച്ച്‌ മാധ്യമങ്ങളോടാണ്‌ സര്‍ക്കാരിനെ കുറ്റപ്പെടുത്തി കണ്ണന്താനം സംസാരിച്ചത്‌.

'ഇതൊക്കെ ആര്‌ തീരുമാനമെടുക്കുന്നു, എങ്ങനെ തീരുമാനമെടുക്കുന്നു എന്നൊന്നും എനിക്കറിയില്ല. മനുഷ്യന്‌ ദുരിതമുണ്ടാക്കുക എന്ന്‌ മാത്രമാണ്‌ സര്‍ക്കാരിന്റേയും ദേവസ്വം ബോര്‍ഡിന്റേയും ഉദ്ദേശമെന്ന്‌ എനിക്ക്‌ തോന്നുന്നു. നിലയ്‌ക്കല്‍ കണ്ടു ഇവിടെ വന്നു. ഞാന്‍ അറിഞ്ഞെടുത്തോളം ഇവിടെ ഒരു സൗകര്യവുമില്ല.' കണ്ണന്താനം മാധ്യമങ്ങളോട്‌ പറഞ്ഞു.


എന്നാല്‍, എല്ലാ ഭക്തന്മാരൂം ഒരു പ്രശ്‌നവും ഇല്ലാതെ അയ്യപ്പനെ ദര്‍ശിച്ചു പോകുന്നുണ്ട്‌ എന്ന്‌ തമിഴ്‌ നാട്ടില്‍ നിന്നുള്ള ഭക്തന്‍ മന്ത്രിയോട്‌ പറഞ്ഞു. ഇത്‌ കേട്ടതും പതുക്കെ ഒന്നും അറിയാത്ത പോലെ കണ്ണന്താനം നടന്നുനീങ്ങി.

മന്ത്രി ഇത്‌ ശ്രദ്ധിക്കാതെ പോകുന്നതു കണ്ട കര്‍ണാടകയില്‍ നിന്നുള്ള ഭക്തന്‍ വിളിച്ചു പറയുന്നുണ്ട്‌, കുട്ടികളുമായി ഒരു അസൗകര്യവും പ്രശ്‌നവും ഇല്ലാതെ ഞങ്ങള്‍ ദര്‍ശനം നടത്തിയെന്ന്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക