Image

ആത്മീയതയുടെ ചിത്രഭാഷ്യം '' കേണല്‍ വി പി കെ നായരുടെ ചിത്രങ്ങളുടെ പ്രദര്‍ശനം ആരംഭിച്ചു.

Published on 20 November, 2018
ആത്മീയതയുടെ ചിത്രഭാഷ്യം ''   കേണല്‍ വി പി കെ  നായരുടെ  ചിത്രങ്ങളുടെ  പ്രദര്‍ശനം  ആരംഭിച്ചു.
തിരുവനന്തപുരം :  നെയ്യാറ്റിന്‍കരയിലെ റിട്ടയേര്‍ഡ് കേണല്‍  വി പി കെ നായരുടെ ആത്മീയ  ചിത്രങ്ങളുടെ  പ്രദര്‍ശനം  വടകര  ബ്ലോക്ക്  പഞ്ചായത്ത്  ആര്‍ട്  ഗാലറിയില്‍ ആരംഭിച്ചു. ലോകപ്രശസ്ഥ ചിത്രകാരന്‍ സദു അലിയൂര്‍ ചിത്ര പ്രദര്‍ശനത്തിന്റെ ഉത്ഘാടനം നിറഞ്ഞ സദസ്സില്‍ നിര്‍വ്വഹിച്ചു .

ആര്‍മിയില്‍ നിന്ന് ആര്‍ട്ടിസ്റ്റിലേക്ക്  അടിവെച്ചുകയറിയ തിരുവനന്തപുരം  നെയ്യാറ്റിന്‍കരയിലെ സരസ്വതിവിലാസത്തില്‍  റിട്ട :കേണല്‍  വി പി കെ നായരുടെ  ആധ്യാത്മിക വര്‍ണ്ണചിത്രങ്ങളുടെ ചിത്രപ്രദര്‍ശനം മലബാര്‍ മേഖലയില്‍ ആദ്യമായാണ് ചോമ്പാലയില്‍ നടക്കുന്നത്.  

''ആത്മീയതയുടെ ചിത്രഭാഷ്യം ''എന്ന് വിശേഷിപ്പിക്കാവുന്ന ആര്‍ട്ടിസ്‌റ് വി പി കെ നായരുടെ   അത്യമൂല്യ ചിത്ര ശേഖരത്തില്‍ നിന്നും തിരഞ്ഞെടുത്ത ഇരുപതോളം ചിത്രങ്ങളാണ് പ്രദര്‍ശനത്തിനായി ഒരുക്കിയിരിക്കുന്നത്.  

രാമായണത്തിലെ വിവിധ സന്ദര്‍ഭങ്ങള്‍ ആസ്പദമാക്കിയുളള   ചിത്രങ്ങള്‍ക്കൊപ്പം ശിവന്റെ  കോസ്മിക് നൃത്തം ,ശങ്കരകൃതികളുടെ ചിത്രവ്യാഖ്യാനം ,കുണ്ഡലിനി യോഗ പരമ്പരയിലെ  വ്യത്യസ്ഥ  ചിത്രങ്ങള്‍ ,ബ്രഹ്മവിദ്യ ,ലളിത സഹസ്രനാമത്തിന്റെ ചിത്രരൂപം ,നചികേതസ്സ് ഉള്‍പ്പെടുന്ന കഠോപനിഷത്ത് എന്നിങ്ങിനെ പോകുന്നു ചിത്ര ഭാഷ്യം . 
34  വര്‍ഷങ്ങള്‍ എയര്‍ഫോഴ്‌സിലും ,കരസേനയിലും രാജ്യത്തിനു വേണ്ടിയും  സേവനം  പൂര്‍ത്തിയാക്കിയ യോഗാചാര്യന്‍ കൂടിയായ കേണല്‍ തന്റെ  എണ്‍പത്തി രണ്ടാമത്തെ  വയസ്സിലും  ജീവിതം സജീവമാക്കുന്നത് ചിത്ര രചനയിലൂടെയാണ്.
 ആത്മീയതയിലൂടെ ചിത്രങ്ങള്‍ക്ക് ജീവന്‍  നല്‍കി അര്‍ത്ഥം  കണ്ടെത്തുകയാണ്  വയോധികനായ വിമുക്ത ഭടന്‍. 

വിശ്രമ ജീവിതകാലത്തിനിടയിലാണ്  ഇത്രയധികം  വിലപ്പെട്ട ചിത്രങ്ങള്‍  വരച്ചു തീര്‍ത്തത്. സ്പിരിച്യുല്‍ പെയിന്റിംഗ് അഥവാ ''ആധ്യാത്മിക വര്‍ണ്ണചിത്രങ്ങള്‍ ''എന്നാണ് കേണല്‍ തന്റെ  ചിത്രങ്ങളെ  വിശേഷിപ്പിക്കുന്നത്. എല്ലാകാലത്തേക്കും തന്റെ   ചിത്രങ്ങള്‍  സംരക്ഷിക്കപെടണം എന്നുള്ളത്‌കൊണ്ട് അടുത്ത സുഹൃത്തും ചോമ്പാല സ്വദേശിയുമായ ദിവാകരന്‍ ചോമ്പാലയുടെ ഇടപെടലിലൂടെ  തന്റെ  ഇരുപതോളം ചിത്രങ്ങള്‍  വടകര ബ്ലോക്ക്  പഞ്ചായത്ത് ആര്‍ട് ഗാലറിക്ക് സൗജന്യമായി സമര്‍പ്പിക്കുകയാണുണ്ടായത്   . നെയ്യാറ്റിന്‍കരയിലെ  കേണല്‍ വി പി കെ നായരുടെ ആര്‍ട് ഗ്യാലറിയില്‍ നടന്ന ലളിതമായ ചടങ്ങില്‍ വടകര ബ്‌ളോക് പഞ്ചായത്ത്  പ്രസിഡണ്ട് കോട്ടയില്‍ രാധാകൃഷ്ണന്‍ ചോമ്പാല്‍ ആര്‍ട് ഗ്യാലറിക്കുവേണ്ടി ചിത്രങ്ങള്‍ ഏറ്റുവാങ്ങുകയുണ്ടായി .

തിരുവനന്തപുരത്ത് നടത്തിയ ചിത്ര പ്രദര്‍ശനം  കാണാനായെത്തിയ വിദേശികള്‍  ഒന്നര ലക്ഷം രൂപ വിലനല്‍കാന്‍ തയ്യാറായിട്ടും കലയെ കച്ചവടമാക്കാന്‍ തയ്യാറല്ലാത്ത  ആര്‍ട്ടിസ്റ്റ്   കേണല്‍ വി പി കെ  ആസ്വാദകരുടെ ആവശ്യം സ്‌നേഹപൂര്‍വ്വം നിരസിക്കുകയാണുണ്ടായത്. പ്രസ്തുത ചിത്രങ്ങളും  ചോമ്പാല ആര്‍ട് ഗ്യാലറിയിലേക്ക് സൗജന്യമായി നല്കിയവയില്‍ പെടുന്നു.

ആത്മീയതയുടെ ചിത്രഭാഷ  പെട്ടെന്നുള്ള വേദാന്ത പഠനത്തിന് ആക്കം കൂട്ടിയെന്ന് കേണല്‍ കരുതുന്നു.  ശ്രീശ്രീരവിശങ്കര്‍ജിക്ക്  ഉപഹാരമായി നല്‍കാന്‍ വേണ്ടി വരച്ചുതീര്‍ത്ത  ചിത്രം ഏറ്റുവാങ്ങാന്‍ പ്രമുഖ ശിഷ്യന്‍ സ്വാമി ജ്യോതിര്‍മയാജി തന്റെ വീടിനോട് ചേര്‍ന്ന ആര്‍ട് ഗ്യാലറിയിലെത്തിയത് ജീവിതത്തിലെ  അമൂല്യ സന്ദര്‍ഭങ്ങളിലൊന്നാണെന്നും കേണല്‍ വി പി കെ സമ്മതിക്കുന്നു . 
അതുപോലെ വിമാനായാത്രക്കിടയില്‍  വി കെ കൃഷ്ണമേനോനുമായി പരിചയപ്പെടാന്‍ ഭാഗ്യമുണ്ടായതും ,വിമാനത്തില്‍ വെച്ചുതന്നെ  അദ്ദേഹത്തിന്റെ  പെന്‍സില്‍സ്‌കെച്ച്  വരച്ചുനല്‍കിയതും വി കെ  കൃഷ്ണമേനോന്‍  അനുമോദന കുറിപ്പെഴുതിത്തന്നതും അഭിമാനപൂര്‍വ്വം കാണിക്കുകയുണ്ടായി.

വടകര ബ്‌ളോക് പഞ്ചായത്ത്  പ്രസിഡന്റ്  കോട്ടയില്‍  രാധാകൃഷ്ണന്‍, ശ്യാമള  കൃഷ്ണാര്‍പ്പിതം, ദിവാകരന്‍  ചോമ്പാല , ആര്‍ട്ടിസ്‌റ് രമേശന്‍, റൂബി രാഘവന്‍, മഹേഷ് ഓ ടി കെ , ശ്രീജിത്ത്  വിലാതപുരം എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.കേണല്‍ വി പി കെ  നായര്‍ ഫോണ്‍  04712222652, 9388828902

ആത്മീയതയുടെ ചിത്രഭാഷ്യം ''   കേണല്‍ വി പി കെ  നായരുടെ  ചിത്രങ്ങളുടെ  പ്രദര്‍ശനം  ആരംഭിച്ചു.  ആത്മീയതയുടെ ചിത്രഭാഷ്യം ''   കേണല്‍ വി പി കെ  നായരുടെ  ചിത്രങ്ങളുടെ  പ്രദര്‍ശനം  ആരംഭിച്ചു.  ആത്മീയതയുടെ ചിത്രഭാഷ്യം ''   കേണല്‍ വി പി കെ  നായരുടെ  ചിത്രങ്ങളുടെ  പ്രദര്‍ശനം  ആരംഭിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക