Image

നാല്പത് അടി ഉയരമുള്ള കുരിശിനെക്കുറിച്ചുള്ള കേസിന്റെ വാദം സുപ്രീം കോടതി കേള്‍ക്കും

ഏബ്രഹാം തോമസ് Published on 20 November, 2018
നാല്പത് അടി ഉയരമുള്ള കുരിശിനെക്കുറിച്ചുള്ള കേസിന്റെ വാദം സുപ്രീം കോടതി കേള്‍ക്കും
ബ്ലേഡന്‍സ്‌ബെര്‍ഗ്, മെരിലാന്‍ഡ്: വാഷിംഗ്ടണ്‍ ഡി.സി.ക്കടുത്ത് മെരിലാന്‍ഡിലെ തിരക്കുള്ള നാല്‍ക്കവലയില്‍ സ്ഥാപിച്ചിരിക്കുന്ന നാല്പത് അടി ഉയരമുള്ള കുരിശിനെക്കുറിച്ചുള്ള കേസിന്റെ വാദം കേള്‍ക്കുവാന്‍ സുപ്രീം കോടതി തയ്യാറായിരിക്കുകയാണ്.

ഒന്നാം ലോകമഹായുദ്ധത്തില്‍ മരിച്ചവരുടെ സ്മരണാര്‍ത്ഥമാണ് ഈ കുരിശ് സ്ഥാപിച്ചത്. സമൂഹത്തില്‍ നിന്നും ശേഖരിച്ച ധനവും അമേരിക്കന്‍ ലീജിയണ്‍ നല്‍കിയ സഹായവുമാണ് നിര്‍മ്മാണ ചെലവായി ഉപയോഗിച്ചത്. എന്നാല്‍ 1961 ല്‍ ഈ കുരിശ് പാര്‍ക്ക് ആന്റ് പ്ലാനിംഗ് കമ്മീഷന്‍ ഫോര്‍ ദ നാഷ്ണല്‍ ക്യാപിറ്റല്‍ ഏരിയ ഏറ്റെടുത്തു. അന്നു മുതല്‍ കുരിശിന്റെ സംരക്ഷണ ചെലവുകള്‍ പൊതുഖജനാവില്‍ നിന്നാണ്. ദശകങ്ങളായി കോടതികള്‍ക്ക് മത ചിഹ്നങ്ങള്‍ പൊതുസ്ഥലങ്ങളില്‍ സംരക്ഷിക്കുന്നത് ഭരണഘടനാപരമായി ഉചിതമാണോ എന്ന കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ജസ്റ്റീസ് ബ്രെറ്റ് കാവനാ സുപ്രീം കോടതി ജഡ്ജിയായി അധികാരമേറ്റതിന് ശേഷം സുപ്രീം കോടതി വാദം കേള്‍ക്കുന്ന മതപരമായ ആദ്യകേസ് എന്ന പ്രത്യേകതയും ഇതിനുണ്ട്.

നാല്‍ക്കവലയിലുള്ള ഈ കുരിശ് ഒരു യുദ്ധസ്മാരകമാണോ അതോ മതത്തെ അംഗീകരിക്കുന്ന ഒരു ചിഹ്നമാണോ എന്നാണഅ സുപ്രീം കോടതി തീരുമാനിക്കുവാന്‍ ഉള്ളത്. ഈ വിധി സുപ്രധാനമായിരിക്കും. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ സ്ഥാപിതമായിട്ടുള്ള സ്മാരകങ്ങളെയും മതചിഹ്നങ്ങളെയും ഇത് ബാധിക്കും. ഭാവിയില്‍ കൂടുതല്‍ കേസുകള്‍ ഇതേ പ്രശ്‌നത്തിന്റെ പേരില്‍ ഉണ്ടാകും.

നാല്പത് അടി ഉയരമുള്ള കുരിശിനെക്കുറിച്ചുള്ള കേസിന്റെ വാദം സുപ്രീം കോടതി കേള്‍ക്കും
Join WhatsApp News
Tom abraham 2018-11-20 08:17:10
 " in God we trust " is on the US dollar bill. Is it right , also must be decided. City Councils prayer Christian. Bill Graham has prayed in WH. Thanksgiving , Christmas celebrations in WH. Bible is used for oath taking. Okay, go ahead and make our day.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക