Image

റിമാന്‍ഡില്‍ കഴിയുന്ന കെ.സുരേന്ദ്രന്‌ കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയുടെ അറസ്റ്റ്‌ വാറണ്ട്‌

Published on 20 November, 2018
റിമാന്‍ഡില്‍ കഴിയുന്ന കെ.സുരേന്ദ്രന്‌ കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയുടെ അറസ്റ്റ്‌ വാറണ്ട്‌


ശബരിമലയിലെ സുരക്ഷ പരിഗണിച്ച്‌ കോടതി റിമാന്‍ഡ്‌ ചെയ്‌ത ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‌ കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയുടെ അറസ്റ്റ്‌ വാറണ്ട്‌. ബിജെപി നടത്തിയ കണ്ണൂര്‍ പൊലീസ്‌ സ്‌റ്റേഷന്‍ മാര്‍ച്ചില്‍ ഡി വൈ എസ്‌.പിയേയും സി.ഐ യേയും ഭീഷണിപ്പെടുത്തിയെന്ന കേസില്‍ സുരേന്ദ്രന്‍ തുടര്‍ച്ചയായി ഹാജരായിരുന്നില്ല. ഇതേ തുടര്‍ന്നാണ്‌ കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി വാറണ്ട്‌ അയച്ചത്‌.

നേരത്തെ ശബരിമലയിലെ സുരക്ഷ പരിഗണിച്ച്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌ത ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ കഴിഞ്ഞ 18 ന്‌ പത്തനംതിട്ട ഫസ്റ്റ്‌ക്ലാസ്‌ ജുഡീഷല്‍ മജിസ്‌ട്രേറ്റ്‌ കോടതി 14 ദിവസത്തേക്ക്‌ റിമാന്‍ഡ്‌ ചെയ്‌തിരുന്നു.

അറസ്റ്റ്‌ രേഖപ്പെടുത്തിയത്‌ സുരക്ഷാ നടപടിയുടെ ഭാഗമായിട്ടാണെന്ന്‌ പൊലീസ്‌ കോടതിയെ അറിയിച്ചു. ഈ വാദം കോടതി അംഗീകരിക്കുകയായിരുന്നു. നിരോധനാജ്ഞ ലംഘിക്കാന്‍ ശ്രമിച്ചു, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി എന്നീ കുറ്റങ്ങളാണ്‌ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിക്കെതിരെ പൊലീസ്‌ ചുമത്തിയിരിക്കുന്നത്‌.

നേരത്തെ ചിത്തിര ആട്ട വിശേഷത്തിനും, തുലാമാസ പൂജകള്‍ക്കും ശബരിമല നട തുറന്നപ്പോള്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതില്‍ രണ്ടിലും സുരേന്ദ്രന്‌ പങ്കുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക