Image

നന്ദി പേടകം (സുധീര്‍ പണിക്കവീട്ടില്‍)

Published on 20 November, 2018
നന്ദി പേടകം (സുധീര്‍ പണിക്കവീട്ടില്‍)
എന്റെ നന്ദി പേടകം ശൂന്യമാണു്. നന്മകള്‍ മാത്രം ചെയ്തീട്ടും അതിന്റെ ഫലം അനുഭവിച്ചവര്‍ ഒരു നന്ദി പോലും പറഞ്ഞില്ല. അത് സാരമില്ല. ഫലം പ്രതീക്ഷിക്കാതെ കര്‍മ്മം ചെയ്ത് കൊണ്ടിരിക്കുന്നതില്‍ ഞാന്‍ ആനന്ദം കൊണ്ടു. എന്നാല്‍ ഒരു "നന്ദി'' പോലുമില്ലാത്ത ഈ പേടകം എന്തിനു സൂക്ഷിക്കുന്നു എന്ന് കരുതി അത് കളയാനെടുത്തപ്പോള്‍ അതിനുള്ളില്‍ ഒരു പാമ്പ്. “
പാമ്പിനെ കളയാന്‍ നോക്കിയപ്പോള്‍ അത് പോകില്ലെന്ന് പറയുന്നു. പാമ്പ് സംസാരിക്കുകയെന്ന് പറഞ്ഞാല്‍ സംഗതി ഗൗരവമാണു്. പറുദീസ നഷ്ടപ്പെടാന്‍ പോകുന്നു എന്നതിന്റെ സൂചനയാണു്. എന്നില്‍ അത് ഒരു ഉള്‍കിടിലം ഉണ്ടാക്കി.. പാമ്പിന്റെ ഭാഷ മലയാളമായത് കൊണ്ട് ആശയവിനിമയം സുഗമമായിരുന്നു.

ഏദന്‍ തോട്ടത്തില്‍ വച്ച് പാമ്പ് സംസാരിച്ച ഭാഷ മലയാളമായിരുന്നു. അത് കൊണ്ടാണു് അത് ശ്രേഷ്ഠഭാഷയായത്. അതും പാമ്പിന്റെ ചതിയായിരുന്നുവത്രെ. വാസ്തവത്തില്‍ വളരെ നിഗൂഡതയുള്ള ഒരു ഭാഷ വേറേയില്ലെന്ന് അറിയുന്ന പാമ്പ് കള്ളന്മാര്‍ക്ക് കാശുണ്ടാക്കാന്‍ അതിനെ ശ്രേഷ്ഠഭാഷയാക്കിയതാണു. ഈ ഭാഷയിലാണു സാധാരണ തട്ടിപ്പുകളും, നാനാര്‍ത്ഥങ്ങളും ഉള്ളത്. ചില കാര്യങ്ങള്‍ കേട്ട് നമ്മള്‍ വിശ്വസിക്കുകയും പിന്നെ വഞ്ചിക്കപ്പെടുകയും ചെയ്യുന്നു. അത് ഭാഷയുടെ കളി.

പൂവ്വാലന്മാരെപോലെ വേലിക്കരികില്‍ നിന്ന് ഹവ്വയെ നോക്കി പാമ്പ് ചോദിച്ച് പോലും.

"ഹവ്വമ്മേ, ഒരു ആപ്പിള്‍ വേണോടി''
"അയ്യോ ചേട്ടാ അത് തിന്നാന്‍ പാടില്ല''.
"കുഴപ്പമില്ല കൊച്ചേ നീ തിന്നോ".

എന്തെങ്കിലും വന്നാലോ?

ഒന്നും വരുകയില്ല ഇപ്പോഴും കാമുകി-കാമുകന്മാര്‍ തമ്മില്‍ ഉള്ള സംസാരത്തിനു ആ സംഭാഷണത്തിന്റെ ഒരു സാദ്രുശ്യമുണ്ട്. പാമ്പ് ഭാഷയുടെ വക്രത ഉപയോഗിച്ച് പാവം ഹവ്വയെ വഞ്ചിച്ചു. ആദി മാതാവിനെ ചതിച്ച ഭാഷയായത്‌കൊണ്ടാണു അതുപയോഗിക്കുന്ന നാട്ടില്‍ തന്നെ അതിന്റെ നില നില്‍പ്പ് പരുങ്ങലിലായത്. അമേരിക്കന്‍ മലയാളികള്‍ മലയാളഭാഷയോട് കൂറും സ്‌നേഹവും പുലര്‍ത്തുന്നത്‌കൊണ്ട് അവരൊക്കെ എഴുത്തുകാരായതും പാമ്പിന്റെ കൗശലമായിരിക്കം.

എന്റെ പേടകത്തിലെ പാമ്പിനോട് ഞാന്‍ അപേക്ഷിച്ചു. "പൊന്നു പാമ്പേ എന്നെ വെറുതെ വിടൂ. ഞാന്‍ ഒരു ദ്രോഹവും ചെയ്തില്ലല്ലൊ. പിന്നെന്തിനാണു എന്റെ പേടകത്തില്‍ കയറിയിരിക്കുന്നത്. പ്രത്യേകിച്ച് അമേരിക്കയില്‍ ഈ വാരത്തിലെ ഒരു ദിവസം നന്ദി പറയാനുള്ളതാണു. ആരുമറിയാതെ കഴിഞ്ഞ നിങ്ങളെ ജനമദ്ധ്യത്തിലേക്ക്് കൊണ്ട് വന്നതിനു എന്നോട് നന്ദി കാണിച്ചില്ലെങ്കിലും നന്ദികേട് കാണിക്കരുത്. ഉപകാരസ്മരണയില്ലാത്തവര്‍ അനവധിയുണ്ടാകും. എന്നാല്‍ ഉപകാരം ചെയ്തവനെ ഉപദ്രവിക്കുന്ന മനുഷ്യരെ പാമ്പിനോടുപമിക്കുന്നതാണു ശരി.

പാമ്പില്‍ നിന്നും ക്രുതഘ്‌നതയുടെ വിഷം ചീറി വന്നു. "നന്ദികേടിന്റെ പ്രതീകമായ ഞാന്‍ ചിരജ്ഞീവിയാണു. നിന്റെ മരണം വരെ ഞാന്‍ നിന്നെ ഉപദ്രവിക്കും. നിനക്ക് നന്മ അര്‍പ്പിക്കാന്‍ വരുന്നവര്‍ക്കും വിഷം കൊടുത്ത് ഞാന്‍ എന്റെ ഭാഗത്ത് ചേര്‍ക്കും. തന്നെയുമല്ല നിഷ്ക്കളങ്കയായ ഒരു സര്‍പ്പകന്യകയെകൊണ്ട് ഞാന്‍ നിന്നെ ചീത്ത വിളിപ്പിക്കും. വേലിയില്‍ കിടന്ന പാമ്പിനെ എടുത്ത് മനുഷ്യ ശരീരത്തിലെ വളരെ പ്രധാനപ്പെട്ട സ്ഥലത്ത് വച്ചു എന്നു ശ്രേഷ്ഠഭാഷയായ മലയാളത്തില്‍ ചൊല്ലു വരും. ആ ഭാഗം ഏതാണെന്ന് പറയാന്‍ ചങ്കുറപ്പില്ലാതെ നിങ്ങളും നിങ്ങളുടെ ഭാഷയും നാണിക്കും. എന്റെ വിഷം തീണ്ടിയവരാല്‍ ഈ സമൂഹം നിറയും അവിടെയൊന്നും പോകാന്‍ പറ്റാതെ നീ ഒറ്റയാകും''.ഏത് നേരത്താണൂ ഈ പാമ്പിനെ അന്വേഷിച്ച് നടന്ന് അതിനു ഗുണം ചെയ്യാന്‍ പോയത് എന്നാലോചിച്ച്് വിഷമിച്ചപ്പോള്‍ ഒരു കഥ ഓര്‍മ്മ വന്നു.

ഇസ്രായേലിലെ ശൈത്യകാലത്തെ ഒരു പ്രഭാതം. മഞ്ഞ് കണങ്ങള്‍ അപ്പോഴും തൂങ്ങി നില്‍ക്കുന്ന ആ സമയത്ത് വിജനമായ വീഥിയിലൂടെ ഒരു മലയാളി നടന്നു പൊയ്‌ക്കൊണ്ടിരുന്നു. വഴിയരുകില്‍ മഞ്ഞില്‍ പുളഞ്ഞ് ഒരു പാമ്പ് കിടക്കുന്നു. അതിനു അനങ്ങാന്‍ നിവര്‍ത്തിയില്ല. വഴിപോക്കനു അനുകമ്പ തോന്നി. പാമ്പ് ചത്തൊ ജീവിച്ചിരിക്കുന്നൊ എന്നറിയാന്‍ ആ മനുഷ്യന്‍ അതിനെ എടുത്ത് കയ്യിലിട്ട് തിരുമ്മി ചൂട് കൊടുത്തു. ചൂട് കിട്ടാന്‍ തുടങ്ങിയപ്പോള്‍ പാമ്പ് അനങ്ങാന്‍ തുടങ്ങി. സൂര്യ കിരണങ്ങള്‍ അയാളുടെ സല്‍പ്രവര്‍ത്തി കണ്ടു ഒന്നു കൂടി ശോഭിച്ചു. തണുപ്പില്‍ നിന്നും അയാള്‍ക്കും ആശ്വാസം ലഭിച്ചു. ഒരാള്‍ നന്മ ചെയ്യുമ്പോള്‍ ഈശ്വരസാന്നിദ്ധ്യം അവിടെയുണ്ടാകുന്നു എന്ന് അയാള്‍ കരുതി. ഇതിനിടയില്‍ പാമ്പ് ക്ഷീണമെല്ലാം മാറി ഒരു മലയാളി കുട്ടപ്പനായി. മലയാളിയുടെ സ്വഭാവം കാണിക്കാന്‍ തുടങ്ങി.

പാമ്പ് അയാളുടെ കയ്യില്‍ ചുറ്റി അയാളെ കടിക്കുമെന്ന് പറഞ്ഞു. അത്‌കേട്ട് അത്ഭുതസ്തബ്ധനായ ആ മനുഷ്യന്‍ ചോദിച്ചു,. പാമ്പേ ആ മഞ്ഞില്‍ കിടന്ന് ചത്തുപോകേണ്ട നിന്നെ രക്ഷിച്ചതിനു എന്നെ കടിക്കയോ? ഇതെന്തു ന്യായം. ന്യായമോ അന്യായമോ എനിക്കറിയണ്ട. എന്റെ വായില്‍ വിഷം നിറഞ്ഞ് കഴിഞ്ഞാല്‍ നിന്നെ ഞാന്‍ കടുിക്കും.

അന്ന് ജ്ഞാനിയായ സോളമന്റെ രാജ്യഭരണമായിരുന്നു. ആ മനുഷ്യനും പാമ്പും സോളമന്റെ മുന്നില്‍ സങ്കടമുണര്‍ത്തിച്ചു. ബുദ്ധിമാനായ സോളമന്‍ ബഹുഭാഷാ പണ്ഡിതനുമായിരുന്നിരിക്കണം. പാമ്പ് സോളമനോട് പറഞ്ഞു. സ്ത്രീ പ്രസവിച്ച ആരുടെയും ഉപ്പുകുറ്റിയില്‍ കടിക്കുക എന്നത് എന്റെ മൗലികാവകാശമാണു്. അത് ദൈവം കല്‍പ്പിച്ചതാണു്. ഉപ്പുകുറ്റി ലോത്തിന്റെ ഭാര്യയല്ലേ എന്നു സോളമന്‍ ആദ്യം സംശയില്ലെങ്കിലും അങ്ങനെയുള്ള പ്രയോഗങ്ങളാല്‍ സമ്രുദ്ധമല്ലേ സുഗന്ധവ്യജ്ഞ്‌നങ്ങള്‍ കയറ്റി അയക്കുന്ന നാട്ടിലെ ഭാഷ എന്ന് സമാധാനിച്ചു. എന്തായാലും പാമ്പിന്റെ ആവശ്യം അംഗീകരിക്കാന്‍ പറ്റാത്തതാണെന്ന് മനസ്സിലാക്കിയ സോളമന്‍ ചോദിച്ചു.

സ്ര്തീ പ്രസവിക്ലവന്റെ മേല്‍ കയറിയിരുന്ന് അവനെ കടിക്കാന്‍ ദൈവം കല്‍പ്പിച്ചിട്ടില്ലല്ലോ? അത്‌കൊണ്ട് നീ താഴെയിറങ്ങു. പാമ്പ് താഴെയിറങ്ങുന്നതിനു മുമ്പ് സോളമന്‍ പാമ്പിനെ കൂട്ടി വന്നയാളോട് പറഞ്ഞു. പാമ്പിനെ കണ്ടാല്‍ സ്വന്തം മടമ്പ് കൊണ്ട് അതിനെ ചവുട്ടി അരിക്കുക എന്നാണു ദൈവ കല്‍പ്പന. പാമ്പ് താഴെ ഇറങ്ങിയപ്പോള്‍ അയാള്‍ പാമ്പിനെ ചവുട്ടി അരച്ചു. രണ്ടു കാലില്‍ നിവര്‍ന്ന് നടക്കുന്നവന്റെ മുന്നില്‍ ഇഴഞ്ഞ് നടക്കുന്ന ജീവിക്ക് എന്തു ചെയ്യാന്‍ കഴിയും. ഉപദ്രവകാരികള്‍ അപകടത്തില്‍ പെട്ട് കിടന്നാലും അവരെ സഹായിക്കേണ്ട കാര്യമില്ലെന്നു ഈ കഥ പഠിപ്പിക്കുന്നു. അഥവാ സഹായം എത്തിച്ചാലും സ്വരക്ഷക്ക് വേണ്ട മുന്‍ കരുതല്‍ എടുക്കുക. നന്മകള്‍ ചെയ്ത് കൊണ്ടേയിരിക്കുക. നന്ദിയില്ലാത്തവരെ നന്ദിയുള്ളവരാക്കാനൊന്നും നമുക്ക് കഴിയില്ല.

നന്ദി ചൊല്ലാന്‍ ഒരു ദിവസമെങ്കിലും ഉപയോഗപ്പെടുത്തുന്നത് അനുഗ്രഹീതമാണു്. പരസ്പരം സഹായസഹകരണങ്ങള്‍ ചെയ്യുക. ദൈവത്തില്‍ നിന്നും മനുഷ്യരില്‍ നിന്നും കിട്ടുന്ന നന്മകള്‍ക്ക് നന്ദിയുള്ളവരായിരിക്കുക.

ഇ-മലയാളിയുടെ നന്ദിപേടകം നന്ദി വാക്കുകളാല്‍ നിറയട്ടെ. എല്ലാവര്‍ക്കും അനുഗ്രഹപ്രദമായ സന്തോഷപ്രദമായ "താങ്ങ്‌സ് ഗിവിംഗ്'' നേരുന്നു.

ശുഭം
Join WhatsApp News
josecheripuram 2018-11-20 19:57:00
This is what human nature is.Most of us are ungreatful.Jesus cured 10 lepers only one came back to thank him.Continue doing good, at least you will have peace of mind.Very good imagination. Wish you&Family A wonderful Thanksgiving.
ചന്ദ്രമതി 2018-11-20 20:32:09
നല്ല ലേഖനം. പതിവ് ശൈലിയിൽനിന്ന് ഒരുപാട് വൃത്യസ്തമായിട്ടുണ്ട് സുധീറിന്റെ ഈ എഴുത്ത്. ആക്ഷേപഹാസ്യം ലക്ഷ്യവേധിയായ അമ്പുതൊടുക്കാൻ സഹായിക്കുന്നുണ്ട്. നല്ല വായനാനുഭവം.
Vayanakkaran 2018-11-20 21:01:30
നല്ല ആശയം. നല്ല ഭാവന. അമേരിക്കൻ മലയാളികളിൽ ഭൂരിഭാഗവും നാട്ടിൽ പല പാമ്പിനും പാല് കൊടുത്തിട്ടു കടി വാങ്ങിയിട്ടുള്ളവരാണ്. അവർക്കൊക്കെ ഓർമ്മകൾ അയവിറക്കാൻ ഈ ലേഖനം സഹായിക്കും. ലേഖകന് അഭിനന്ദനങ്ങൾ!
CAN WE FORGET? 2018-11-21 20:24:00

Can we forget?

If we forget, we become an idiot.

To forget is not divine, it is controlled by the brain, all and everything that we experienced is etched on the unknown cells of the brain. The human brain is a complex phenomenon, in fact, it is mysterious and we have no idea what is the use of 85% of our brain. The human brain is not a miracle, it is the end product of millions of years of Evolution.

Don’t tell the victim to forget. But to forgive- well, it is up to the victim. Every individual is different, some are very sensitive, some may seem to be hard. But when it comes to suffering, there is no difference, we all suffer in silence. So, don’t tell the victim to forget or forgive. Instead, we should not do things to others which might hurt them, you may ask for forgiveness, but it is very hypocritical an escapism. Once you hurt someone, it is done, it is past, nothing can change it. No one can forgive you or redeem you. so, don’t get fooled and don’t make others a fool- in fact, it is an evil deed.

I have heard many say ‘oh! it happened long ago, why they bring it up now’- for you, it is nothing because you are not the victim. We see the same criticism on ‘Me too’. Well, when we become adults, think and then only talk and act. Try your best not to hurt anyone to boost your ego.  It is seen widely among Malayalee men. It is common among men with inferiority. They know they have weaknesses, but they don’t have the capacity to fight and survive their weakness. So, they take an easy path, bring down someone so they will look better. Men won’t change, we see this kind of egocentric men daily in every Community. Mr. Sudhir is venting what he suffered, let him, accept his memories graciously.

 andrew

Reshmi Santhosh 2018-11-23 02:49:53
Shows the importance of gratitude.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക