Image

ജിദ്ദ മൊറയൂര്‍ പഞ്ചായത്ത് കെ എംസിസി സമ്മേളനവും ജില്ലാ ഭാരവാഹികള്‍ക്കു സ്വീകരണവും

Published on 20 November, 2018
ജിദ്ദ മൊറയൂര്‍ പഞ്ചായത്ത് കെ എംസിസി സമ്മേളനവും ജില്ലാ ഭാരവാഹികള്‍ക്കു സ്വീകരണവും

ജിദ്ദ: മൊറയൂര്‍ പഞ്ചായത്ത് കെ എംസിസി ശറഫിയ ഇമ്പാല വില്ല റസ്റ്ററന്റില്‍ സംഘടിപ്പിച്ച മൊറയൂര്‍ പഞ്ചായത്ത് കെ എംസിസി സമ്മേളനത്തോടനുബന്ധിച്ച് പുതിയതായി നിലവില്‍ വന്ന മലപ്പുറം ജില്ലാ കെ എംസിസി ഭാരവാഹികക്ക് സ്വീകരണം സംഘടിപ്പിച്ചു. 

പഞ്ചായത്തിലെ പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസവും ഐക്യവും പകര്‍ന്ന് നല്‍കി ജിദ്ദാ കെ എംസിസിയുടെ ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അരിമ്പ്രക്കും തുല്യതയില്ലാത്ത ജീവകാരുണ്യ പ്രവര്‍ത്തനം കൊണ്ട് ശ്രദ്ധേയനായ ജിദ്ദ കെ എംസിസിയുടെ സെക്രട്ടറി ഷൗക്കത്ത് ഞാറക്കോടനും പുതുതായി നിലവില്‍ വന്ന മലപ്പുറം ജില്ല കെ എംസിസി കമ്മിറ്റിയില്‍ ട്രഷറര്‍ സ്ഥാനം വഹിക്കുന്ന മജീദ് അരിമ്പ്രക്കും സ്വീകരണവും ആദരവും നല്‍കി. ചടങ്ങില്‍ കെ എംസിസി മലപ്പുറം ജില്ലാ കമ്മിറ്റിയിലെ മുഴുവന്‍ ഭാരവാഹികള്‍ക്കും ഹൃദ്യമായ സ്വീകരണം നല്‍കി. 

ജിദ്ദ കെ എംസിസി അധ്യക്ഷന്‍ അഹമ്മദ് പാളയാട്ട് ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളും വിവിധ ജില്ലാ മണ്ടലം കമ്മിറ്റി പ്രതിനിധികളും അതിഥികളായി എത്തിയിരുന്നു. മൊറയൂര്‍ പഞ്ചായത്ത് കെ എംസിസി പ്രസിഡന്റ് ജലീല്‍കുന്നക്കാട് അധ്യക്ഷത വഹിച്ച പരിപാടിയില്‍, സെന്‍ട്രല്‍ കമ്മിറ്റി നേതാക്കളായ അബൂബക്കര്‍ അരിമ്പ്ര, വിപി മുസ്തഫ, റസാഖ് മാസ്റ്റര്‍, ലത്തീഫ് മുസ് ലിയാരങ്ങാടി, ഇസ്ഹാഖ് പൂണ്ടോളി, ഷൗക്കത്ത് ഞാറക്കോടന്‍ ങഗബാവ എന്നിവരും മലപ്പുറം ജില്ലാ ആക്റ്റിംഗ് പ്രസിഡന്റ് ഉനൈസ് തിരൂര്‍ ,ജനറല്‍ സെക്രട്ടറി ഹബീബ് കല്ലന്‍,നഹ്ദി ബാവു ,മജീദ് അരിമ്പ്ര, കബീര്‍ മോങ്ങം, അനീസ് ഒഴുകൂര്‍ എന്നിവര്‍ സംസാരിച്ചു. പാലോളി സിദ്ധീഖ് സ്വഗതവും എം. സി.അയൂബ് നന്ദിയും പറഞ്ഞു. മുഹമ്മദ് കുട്ടി അരിമ്പ്രയുടെ നേതൃത്തത്തില്‍ ഹബീബ് വളമംഗലം ,ശിഹാബ് കണ്ണമംഗലം, അരവി മോങ്ങം ശിഹാബ് ഒഴുകൂര്‍ മുതലായ ഗായകരേയും ജിദ്ധയിലെ പ്രശസ്ത ഗായികമാരേയും അണിനിരത്തിയ ഇശല്‍ വിരുന്നും കുടുംമ്പിനികള്‍ക്കടക്കം ആസ്വാധകരമായി.
നജീബ് മോങ്ങം ഫൈസല്‍ മൊറയൂര്‍, ജാഫര്‍മോങ്ങം,മന്‍സൂര്‍ ബാബു നെരവത്ത്, റസാഖുട്ടി ഒഴുകൂര്‍, നസീറുള്ള പാവുക്കാടന്‍, കരീമുദ്ധീന്‍ സലഫി, ശമീല്‍ എടപ്പറമ്പ് ,മുസ്തഫാ കാളങ്ങാടന്‍,ഷൗക്കത്ത് പന്തലാഞ്ചേരി ,ഹബീബ് കാഞ്ഞിരങ്ങാടന്‍, സി ടി ഷബീര്‍ എന്നിവര്‍ പരിപാടിക്ക് നേത്രത്വം നല്‍കി.

റിപ്പോര്‍ട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക