Image

1984ലെ സിഖ് വിരുദ്ധ കലാപം: യശ്പാല്‍ സിങിന് വധശിക്ഷ ; കൂട്ടുപ്രതിക്ക് ജീവപര്യന്തം

Published on 20 November, 2018
1984ലെ സിഖ് വിരുദ്ധ കലാപം: യശ്പാല്‍ സിങിന് വധശിക്ഷ ; കൂട്ടുപ്രതിക്ക് ജീവപര്യന്തം

ന്യൂഡല്‍ഹി: 1984ലെ സിഖ് വിരുദ്ധ കലാപക്കേസില്‍ പ്രതിയായ യശ്പാല്‍ സിങിന് വധശിക്ഷ വിധിച്ചു. മറ്റൊരു പ്രതിയായ നരേശ് ഷെരാവത്തിന് ജീവപര്യന്തം തടവിനും ഡല്‍ഹി പട്യാല ഹൗസ് കോടതി വിധിച്ചു. മുന്‍ പ്രധാനമന്ത്രി ഇന്ധിരാഗാന്ധി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഡല്‍ഹി മഹിളാപുരില്‍ രണ്ടു സിഖ് യുവാക്കള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇരുവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. സിഖ് വിരുദ്ധ കലാപ കേസിലെ ആദ്യ വധശിക്ഷാ വിധിയാണിത്.

വിധി പ്രഖ്യാപനത്തിന് മുമ്പുണ്ടായ സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് ഡല്‍ഹി പട്യാല ഹൗസ് കോടതിക്ക് മുമ്പില്‍ കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരുന്നത്. 

സിഖ് യുവാക്കളായ ഹര്‍ദേവ് സിങ്, അവ്താര്‍ സിങ് എന്നിവരെ യശ്പാലും നരേഷും ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്. ഹര്‍ദേവ് സിങിന്റെ സഹോദരന്‍ സന്തോഖ് സിങ് ഡല്‍ഹി പോലീസിന് നല്‍കിയ പരാതിയെ തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ തെളിവില്ലെന്ന് പറഞ്ഞ് 1994ല്‍ കേസ് അവസാനിപ്പിച്ചിരുന്നു. തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം കേസ് ഏറ്റെടുക്കുകയായിരുന്നു. സിഖ് വിരുദ്ധ കലാപത്തില്‍ രാജ്യത്താകമാനം 2800 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്കുകള്‍. ഇതില്‍ 2100 പേരും ഡല്‍ഹിയിലാണ് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക