Image

ശബരിമലയിലെ അടിസ്ഥാന സൗകര്യ പ്രശ്‌നങ്ങള്‍ പെട്ടന്ന് പരിഹരിക്കാനാകില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Published on 20 November, 2018
ശബരിമലയിലെ അടിസ്ഥാന സൗകര്യ പ്രശ്‌നങ്ങള്‍ പെട്ടന്ന് പരിഹരിക്കാനാകില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍

സന്നിധാനം: ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ പെട്ടെന്ന് ശരിയാക്കാനാവുന്നതല്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അംഗം പി. മോഹനദാസ്. സര്‍ക്കാരിനേയോ ഉദ്യോഗസ്ഥരേയോ ഇതില്‍ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും സന്നിധാനത്ത് മാധ്യമങ്ങളോട് പ്രതികരിക്കവേ അദ്ദേഹം പറഞ്ഞു. 

ശബരിമലയിലെ സൗകര്യങ്ങള്‍ ഒരുമാസം കൊണ്ട് ശരിയാക്കാനാവുന്നതല്ല. 500 ശൗചാലയങ്ങള്‍ പെട്ടെന്ന് നിര്‍മിക്കാനാവുന്നതല്ല. അടിസ്ഥാന സൗകര്യ പ്രശ്‌നങ്ങളുണ്ടെന്ന് മറ്റിടങ്ങളില്‍ പറഞ്ഞുപരത്തിയിരിക്കുന്നത് പോലെയുള്ള കാര്യങ്ങള്‍ ബോധ്യപ്പെട്ടിട്ടില്ല. 280ഓളം ശൗചാലയങ്ങള്‍ പ്രവര്‍ത്തന ക്ഷമമാമെന്ന് കണ്ടെത്തിയതായും ഭക്തര്‍ തൃപ്തികരമായ മറുപടിയാണ് നല്‍കിയതെന്നും മോഹനദാസ് പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക