Image

സന്നിധാനത്ത് നിന്ന് എട്ട് പേരെ പിടികൂടി തിരിച്ചയച്ചു; പ്രതിഷേധവുമായി ബിജെപി

Published on 20 November, 2018
സന്നിധാനത്ത് നിന്ന് എട്ട് പേരെ പിടികൂടി തിരിച്ചയച്ചു; പ്രതിഷേധവുമായി ബിജെപി

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് നിന്ന് എട്ട് പേരെ പോലീസ് കരുതല്‍ തടങ്കലിലാക്കിയ ശേഷം നാട്ടിലേക്ക് തിരിച്ചയച്ചു. ബിജെപി സര്‍ക്കുലര്‍ പ്രകാരം സന്നിധാനത്ത് എത്തിയവരെയാണ് കരുതല്‍ തടങ്കലിലാക്കിയതെന്ന് പോലീസ് വിശദീകരിച്ചു. കൊല്ലം ജില്ലയിലെ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരാണ് ഇവരെന്നും ഇവരുടെ ആര്‍എസ്എസ് ബന്ധം സ്ഥിരീകരിച്ചിട്ടുണ്ടെന്നും പ്രത്യേക നിര്‍ദേശ പ്രകാരമാണ് ഇവിടെ എത്തിയതെന്നും പോലീസ് പറഞ്ഞു.

കുറച്ച് സമയം കരുതല്‍ തടങ്കലിലാക്കിയ ശേഷം എട്ടു പേരെയും നിലയ്ക്കലിലേക്ക് തിരിച്ചയച്ചു. എട്ടു പേര്‍ക്കെതിരെയും കേസെടുക്കില്ലെന്നും നാട്ടിലേക്ക് ബസ് കയറ്റിവിടുമെന്നും ഇവര്‍ക്ക് പോലീസ് ഉറപ്പ് നല്‍കി. ദര്‍ശനം നടത്തണമെങ്കില്‍ സൗകര്യം ചെയ്ത് നല്‍കാമെന്നും പോലീസ് ഇവരെ അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അപ്രതീക്ഷിത പ്രതിഷേധങ്ങളെ തുടര്‍ന്ന് പോലീസ് കനത്ത സുരക്ഷാ മുന്‍കരുതലുകള്‍ എടുത്തിരുന്നു. ഇതിനെ തുടര്‍ന്ന് വ്യാപക നിരീക്ഷണം നടത്തി വരുന്നതിനിടെയാണ് എട്ടു പേര്‍ പിടിയിലായത്. ഇതിനിടെ ഇവരെ കസ്റ്റഡിയിലെടുത്തതിനെതിരെ വി.മുരളീധരന്‍ എംപിയുടെ നേതൃത്വത്തില്‍ സന്നിധാനം പോലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചു. എംപി നളീന്‍ കുമാര്‍ കട്ടീലും പ്രതിഷേധത്തില്‍ പങ്കെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക