Image

കേരളത്തിന്റെ സമഗ്ര വികസനത്തിന് ഭീമന്‍ പദ്ധതി ഏഞ്ചല്‍ കണക്ടുമായി ഫൊക്കാന

അനില്‍ ആറന്മുള Published on 20 November, 2018
കേരളത്തിന്റെ സമഗ്ര വികസനത്തിന് ഭീമന്‍ പദ്ധതി ഏഞ്ചല്‍ കണക്ടുമായി ഫൊക്കാന
തിരുവനന്തപുരം : കേരളത്തിന്റെ സര്‍വ്വതോമുഖമായ വികസനത്തിന് ദൃഢപ്രതിജ്ഞയുമായി ഫൊക്കാനയും കേരളാ ഗവണ്മെന്റും കൈകോര്‍ക്കുന്നു. കേരളത്തിലെ ചെറുതും വലുതുമായ വ്യവസായ സംരംഭകരെ പിന്തുണച്ചുകൊണ്ട് സ്വപ്നസമാനമായ പദ്ധതി യുമായി ഫൊക്കാന തിരുവനന്തപുരത്തെ ടെക്‌നോപാര്‍ക്, ഐ ടി മിഷന്‍, ഏഷ്യാനെറ്റ് എന്നിവരുമായി സംയുക്ത സംരഭത്തിന് അരങ്ങൊരുങ്ങി.

ഇതിനു പ്രാരംഭമായി ഫൊക്കാന പ്രസിഡന്റ് ശ്രി മാധവന്‍ നായര്‍ ടെക്‌നോപാര്‍ക് സി ഇ ഓ, ഐ ടി മിഷന്‍ സാരഥികള്‍ ഏഷ്യാനെറ്റ് ന്യൂസ് ഹെഡ് ശ്രി എം ജി രാധാകൃഷ്ണന്‍ മുഖ്യ മന്ത്രിയുടെ ഐ ടി ഉപദേഷ്ടാവ് എന്നിവരുമായി ചര്‍ച്ച നടത്തി. അതിന്‍ പ്രകാരം ചെറുകിട വ്യവസായ സംരംഭകര്‍ക്ക് സഹായ മാകത്തക്കവണ്ണം അവരുടെ ഉദ്യമത്തില്‍ പങ്കാളികളാകാവുന്ന "ഹാഷ് പാക്ക് " എന്ന സംരംഭം തുടങ്ങിവെക്കാന്‍ തീരുമാനമായി.

അമേരിക്കയിലെ 'ഷാര്‍ക് ടാങ്ക്' എന്ന റിയാലിറ്റി ഷോയുടെ മാതൃകയില്‍ മൂലധനത്തിനായി ബുദ്ധിമുട്ടുന്ന ചെറുകിട സംരംഭകര്‍ക്ക് സഹായം ലഭ്യമാക്കുകയും അതുവഴി കേരളത്തിലെ നിപുണരായ സംരംഭകര്‍ക്ക് സ്വപ്നസാക്ഷാത്കാരത്തിനു വഴിയുണ്ടാക്കുകയും ചെയ്യുന്ന തായിരിക്കും ഈ പദ്ധതി.

കേരളത്തിന്റെ സമഗ്ര വികസനത്തിന് വഴി തുറക്കുന്ന ഈ പരിപാടി ഫൊക്കാന ഏഞ്ചല്‍ കണക്ട് എന്നാകും അറിയപ്പെടുക. പ്രാരംഭ റൌണ്ട് ചര്‍ച്ചകളില്‍ ഫൊക്കാന പ്രസിഡണ്ട് മാധവന്‍ നായര്‍ മുന്‍ പ്രസിഡണ്ട് ജി കെ പിള്ള, ടെക്‌സാസ് റീജിയണല്‍ വൈസ് പ്രസിഡന്റ് രഞ്ജിത് പിള്ള എന്നിവര്‍ സന്നിഹിതരായിരുന്നു.

കേരളത്തിന്റെ സമഗ്ര വികസനത്തിന് ഭീമന്‍ പദ്ധതി ഏഞ്ചല്‍ കണക്ടുമായി ഫൊക്കാന കേരളത്തിന്റെ സമഗ്ര വികസനത്തിന് ഭീമന്‍ പദ്ധതി ഏഞ്ചല്‍ കണക്ടുമായി ഫൊക്കാന
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക