Image

അതിശക്തമായ മഴയ്‌ക്ക്‌ സാധ്യത ; ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്‌

Published on 20 November, 2018
അതിശക്തമായ മഴയ്‌ക്ക്‌ സാധ്യത ; ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്‌


തിരുവനന്തപുരം : സംസ്ഥാനത്ത്‌ അതിശക്തമായ മഴയ്‌ക്ക്‌ സാധ്യത എന്ന്‌ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം .പുതുതായി രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തിന്‍റെ ഫലമായാണ്‌ മഴയുണ്ടാവാന്‍ സാധ്യത എന്ന്‌ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു . ഒപ്പം ജാഗ്രത നിര്‍ദ്ദേശവും പുറപ്പെടുവിച്ചു .

തെക്ക്‌ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖക്ക്‌ അടുത്തയാണ്‌ ന്യൂനമര്‍ദ്ദം ഉണ്ടായിരിക്കുന്നത്‌ .ശക്തവും അതിശക്തവുമായ മഴ നവംബര്‍ 21ന്‌ കേരളത്തില്‍ ഉടനീളം ഉണ്ടാകുമെന്ന സൂചനയും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കി .യെല്ലോ അലേര്‍ട്ട്‌ ഇന്ന്‌ ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ പ്രഖ്യാപിച്ചു കഴിഞ്ഞു .


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക