Image

ആര്‍ത്തവമായതിനാല്‍ വീടിന്‌ പുറത്തുകിടത്തിയ പെണ്‍കുട്ടി മരം ഒടിഞ്ഞുവീണ്‌ മരിച്ചു

Published on 20 November, 2018
ആര്‍ത്തവമായതിനാല്‍ വീടിന്‌ പുറത്തുകിടത്തിയ  പെണ്‍കുട്ടി മരം ഒടിഞ്ഞുവീണ്‌ മരിച്ചു


ചെന്നൈ: ആര്‍ത്തവമായതിനാല്‍ വീടിനു പുറത്ത്‌ കിടത്തിയ പെണ്‍കുട്ടി വീട്ടുമുറ്റത്തെ മരം ഒടിഞ്ഞുവീണ്‌ മരിച്ചു. തഞ്ചാവൂരിന്‌ സമീപം ആനൈക്കാട്‌ സ്വദേശിയായ 14വയസുകാരി വിജയ ആണ്‌ ദാരുണമായി മരണപ്പെട്ടത്‌. നവംബര്‍ 16നായിരുന്നു സംഭവം. ഏഴാം ക്ലാസ്‌ വിദ്യാര്‍ത്ഥിനിയായിരുന്നു വിജയ

ആര്‍ത്തവമായതിനാല്‍ പെണ്‍കുട്ടിയെ വീടിനു പുറത്ത്‌ പ്രത്യേക കൂരയുണ്ടാക്കിയാണ്‌ താമസിപ്പിച്ചിരുന്നത്‌. ഏറെ നാശംവിതച്ച ഗജ ചുഴലിക്കാറ്റിനെ കുറിച്ച്‌ പ്രദേശവാസികള്‍ക്ക്‌ മുന്നറിയിപ്പും ജാഗ്രതാ നിര്‍ദേശവും അധികൃതര്‍ നല്‍കിയിരുന്നു.

16ന്‌ രാത്രിയില്‍ പുതുക്കോട്ടയിലും പരിസരപ്രദേശങ്ങളിലും വീശിയ ചുഴലിക്കാറ്റ്‌ ഏറെ നാശനഷ്‌ടങ്ങള്‍ വിതച്ചിരുന്നു. ഈ സമയത്ത്‌ വീടിനു മുന്നില്‍ നിന്നിരുന്ന തെങ്ങ്‌ ഒടിഞ്ഞ്‌ പെണ്‍കുട്ടി കിടന്ന കൂരയ്‌ക്ക്‌ മുകളിലേക്ക്‌ വീഴുകയും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്‌തു. മരച്ചില്ലകള്‍ വെട്ടിമാറ്റിയാണ്‌ പെണ്‍കുട്ടിയുടെ ശരീരം പുറത്തെടുത്തത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക