Image

ക്ഷേത്രത്തിന്റെ സ്വത്ത്‌ സര്‍ക്കാരിന്റേതല്ല: ബി.ജെ.പി

Published on 03 July, 2011
ക്ഷേത്രത്തിന്റെ സ്വത്ത്‌ സര്‍ക്കാരിന്റേതല്ല: ബി.ജെ.പി
കോഴിക്കോട്‌: ശ്രീപത്മനാഭസ്വാമിക്ഷേത്രത്തില്‍ സ്വത്തില്‍ സര്‍ക്കാരിന്‌ അവകാശമില്ലെന്ന്‌ ബി.ജെ.പി സംസ്‌ഥാന പ്രസിഡന്റ്‌ വി. മുരളീധരന്‍ പ്രസ്‌താവിച്ചു. കണക്കെടുക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ഒരു ചില്ലിക്കാശുപോലും സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്ഷേത്രത്തില്‍ നിന്നും കണ്ടെത്തിയ നിധി മഹാരാജാവിന്റെ സാന്നിധ്യത്തില്‍ ഹിന്ദുസംഘടനകള്‍ യോഗം ചേര്‍ന്ന്‌ സ്വത്ത്‌ എന്തുചെയ്യണമെന്ന്‌ തീരുമാനിക്കണമെന്ന്‌ എസ്‌.എന്‍.ഡി.പി യോഗം സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആവശ്യപ്പെട്ടു. വികസന പ്രവര്‍ത്തന ങ്ങള്‍ക്ക്‌ ക്ഷേത്രത്തിലെ നിധി ഉപയോഗിക്കാന്‍ പാടില്ല. സ്വത്ത്‌ എവിടെനിന്ന്‌ എടുത്തുവോ, അവിടെത്തന്നെ സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക