Image

`സ്‌പ്രിംഗ്‌ ഫെസ്റ്റ്‌ 2012' ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ സെന്ററില്‍ ഏപ്രില്‍ 28-ന്‌

തോമസ്‌ വര്‍ഗീസ്‌ Published on 07 April, 2012
`സ്‌പ്രിംഗ്‌ ഫെസ്റ്റ്‌ 2012' ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ സെന്ററില്‍ ഏപ്രില്‍ 28-ന്‌
ഹൂസ്റ്റണ്‍: ഇമ്മാനുവേല്‍ മാര്‍ത്തോമാ സണ്‍ഡേ സ്‌കൂള്‍ കുട്ടികളും അദ്ധ്യാപകരും ചേര്‍ന്ന്‌ നടത്തപ്പെടുന്ന `സ്‌പ്രിംഗ്‌ ഫെസ്റ്റ്‌ 2012' ടാലന്റ്‌ നൈറ്റ്‌ പ്രോഗ്രാം ഏപ്രില്‍ 28-ന്‌ ശനിയാഴ്‌ച വൈകിട്ട്‌ 6-ന്‌ ഇമ്മാനുവേല്‍ സെന്ററില്‍ അരങ്ങേറും.

`സ്‌പ്രിംഗ്‌ ഫെസ്റ്റ്‌ 2012'-ല്‍ കൂടി ലഭിക്കുന്ന പണം CLAP (Caring Loving Angles with Passion) മുഖേന എച്ച്‌ എച്ച്‌.ഐ.വി/എയ്‌ഡ്‌സ്‌ ബാധിതരായ കുട്ടികളെ സഹായിക്കുന്നതിനുവേണ്ടി സഭയുടെ കൊല്ലം തിരുവനന്തപുരം ഭദ്രാസനത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌നേഹതീരം കേന്ദ്രത്തിലേക്ക്‌ നല്‍കുന്നതാണ്‌.

ഇമ്മാനുവേല്‍ സണ്‍ഡേ സ്‌കൂള്‍ 2011-ല്‍ ആരംഭിച്ച പ്രസ്ഥാനമാണ്‌ CLAP. കഴിഞ്ഞ വര്‍ഷം `സ്‌പ്രിംഗ്‌ ഫെസ്റ്റ്‌ 2011'-ല്‍ കൂടി സമാഹരിച്ച പണവും സ്‌നേഹതീരത്തിന്‌ നല്‍കി.

`സ്‌പ്രിംഗ്‌ ഫെസ്റ്റ്‌ 2012' പ്രോഗ്രാം വിജയിപ്പിക്കുന്നതിനുവേണ്ടി എല്ലാവരും സഹകരിക്കണമെന്ന്‌ വികാരി റവ. എ.ടി. തോമസ്‌, ജോസ്‌ ജോര്‍ജ്‌ (സണ്‍ഡേ സ്‌കൂള്‍ സൂപ്രണ്ട്‌) എന്നിവര്‍ അറിയിച്ചു.
`സ്‌പ്രിംഗ്‌ ഫെസ്റ്റ്‌ 2012' ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ സെന്ററില്‍ ഏപ്രില്‍ 28-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക