Image

ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് സപ്ലൈ ലൊജിസ്റ്റിക്‌സ് മലയാളി കുടുംബ സംഗമം

ജയപ്രകാശ് നായര്‍ Published on 21 November, 2018
ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് സപ്ലൈ ലൊജിസ്റ്റിക്‌സ് മലയാളി കുടുംബ സംഗമം
 ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റിലെ സപ്ലൈ ലൊജിസ്റ്റിക്‌സില്‍ ജോലി ചെയ്യുന്ന മലയാളികളുടെയും ഉദ്യോഗത്തില്‍ നിന്ന് വിരമിച്ചവരുടേതുമായ കുടുംബ സംഗമം ഡിസംബര്‍ ഒന്നാം തീയതി ശനിയാഴ്ച്ച വൈകിട്ട് 5:00 മണി മുതല്‍ മുംബൈ സ്‌പൈസസ് ഇന്ത്യ കിച്ചണില്‍ (1727 സെന്‍ട്രല്‍ പാര്‍ക്ക് അവന്യൂ, യോങ്കേഴ്‌സ്, ന്യൂയോര്‍ക്ക് 10710) വെച്ച്  നടക്കുന്നതാണ്. 

വിവിധ കലാപരിപടികള്‍, വിഭവസമൃദ്ധമായ ഡിന്നര്‍, ഈ വര്‍ഷം വിരമിക്കുന്നവരെ ആദരിക്കല്‍ എന്നിവ സംഗമത്തിലെ പ്രധാന ഇനങ്ങളാണ്. എല്ലാ വര്‍ഷവും ഒരിക്കല്‍ മാത്രം സംഘടിപ്പിക്കുന്ന ഈ സംഗമത്തില്‍ പങ്കെടുത്ത് വിജയിപ്പിക്കുവാന്‍ ട്രാന്‍സിറ്റിലെ എല്ലാ മലയാളി ഉദ്യോഗസ്ഥരോടും കുടുംബങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: അനില്‍ ചെറിയാന്‍ (ജനറല്‍ കണ്‍വീനര്‍) 914 4739650, ജയിംസ് മാത്യു (ട്രഷറര്‍) 914 376 3485, 
ജയപ്രകാശ് നായര്‍ (പബ്ലിക് റിലേഷന്‍സ്) 845 507 2621.


ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് സപ്ലൈ ലൊജിസ്റ്റിക്‌സ് മലയാളി കുടുംബ സംഗമം ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് സപ്ലൈ ലൊജിസ്റ്റിക്‌സ് മലയാളി കുടുംബ സംഗമം
Join WhatsApp News
vayanakkaran 2018-11-21 10:19:04
ഈ സപ്ലൈ ലോജിസ്റ്റിക് എന്ന് പറഞ്ഞാൽ സബ്‌വേയുടെ സ്റ്റോറിൽ ജോലി ചെയ്യുന്നവരെക്കുറിച്ചാണോ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക