Image

വ്യത്യസ്തമായൊരു പുസ്തക പ്രകാശനം

രാജു ആലപ്പാട്ട് Published on 21 November, 2018
വ്യത്യസ്തമായൊരു പുസ്തക പ്രകാശനം
ഉഴവൂര്‍ : സെന്റ് സ്റ്റീഫന്‍സ് കോളേജ് മുന്‍ പ്രിന്‍സിപ്പലും പ്രഭാഷകനുമായ പ്രൊഫ. ബാബു തോമസ് പൂഴിക്കുന്നേല്‍ രചിച്ച 'സഫലം സൗഹൃദം സഞ്ചാരം' എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം കോട്ടയം നവജീവനില്‍ നവജീവന്‍ അന്തേവാസികള്‍ക്കൊപ്പം നടന്നു. മുന്‍ എം.എല്‍.എ. ശ്രീ. തോമസ് ചാഴികാടന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ മഹാത്മാഗാന്ധി സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. സാബു തോമസ് പ്രകാശനം നിര്‍വഹിച്ചു. ശ്രീ. മോന്‍സ് ജോസഫ് എം.എല്‍.എ. ആദ്യപ്രതി ഏറ്റുവാങ്ങി. ഡോ. കുര്യാസ് കുമ്പളക്കുഴി പുസ്തക അവതരണം നടത്തി. ശ്രീ. മാത്യൂസ് ഓരത്തേല്‍, റവ. ഫാ. എബ്രഹാം പറമ്പേട്ട്, റവ. ഫാ. സജി കൊച്ചുപറമ്പില്‍, പ്രൊഫ. മാത്യു പ്രാല്‍, ശ്രീ. സി.എല്‍. തോമസ്, ശ്രീ. ജോസ് കണിയാലി, പ്രൊഫ. ഷീല സ്റ്റീഫന്‍, ഷെവ. എബ്രഹാം ചാക്കോ, ഡോ. എം.എം. മാത്യു, ശ്രീ. പി.യു. തോമസ്, ശ്രീ. എബ്രഹാം നടുവത്തറ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. 


വ്യത്യസ്തമായൊരു പുസ്തക പ്രകാശനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക