Image

പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കിസ് ബാവ, ബഹറിനില്‍ എത്തി

ബിജു വെണ്ണിക്കുളം Published on 21 November, 2018
പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കിസ് ബാവ, ബഹറിനില്‍   എത്തി
ബഹ്‌റിന്‍  ആകമാന സുറിയാനി സഭയുടെ പരമ മേലദ്ധ്യക്ഷന്‍ പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കിസ്   സന്ദര്‍ശനത്തിനായി ബഹറിനില്‍  എത്തി.

ചൊവ്വാഴ്ച  വൈകിട്ട്  അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ പാത്രിയര്‍ക്കീസ് ബാവയെയും സംഘത്തിനും ഊഷ്മളമായ സ്വീകരണം നല്‍കി .പരിശുദ്ധ പിതാവിനെ മെത്രാപ്പോലീത്തമാരായ അഭിവന്ദ്യ ജോസഫ് മോര്‍ ഗ്രീഗോറിയോസ്, അഭിവന്ദ്യ ഗീവര്‍ഗീസ് മോര്‍ കൂറിലോസ്, അഭിവന്ദ്യ മാത്യൂസ് മോര്‍ അന്തീമോസ് തുടങ്ങിയവര്‍ ചേര്‍ന്ന് എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു

പുതുക്കി പണിത ബഹ്‌റൈന്‍ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി പള്ളിയുടെ വി. മൂറോന്‍ കൂദാശ നവംബര്‍ 22 23 തീയതികളില്‍ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവയുടെ പ്രധാന കാര്‍മികത്ത്വത്തിലും, ബഹ്‌റൈന്‍ പാത്രിയര്‍ക്കല്‍ വികാരി അഭി. ഗീവറുഗീസ് മോര്‍ കൂറിലോസ് മെത്രാപ്പോലീത്തയുടെയും സഭയിലെ മറ്റ് മെത്രാപ്പോലീത്താമാരുടെയും സഹകാര്‍മ്മികത്വത്തിലും നടക്കും.
 
പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കിസ് ബാവ, ബഹറിനില്‍   എത്തിപരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കിസ് ബാവ, ബഹറിനില്‍   എത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക