Image

പരീക്കര്‍ 48 മണിക്കൂറിനുള്ളില്‍ രാജിവെച്ച്‌ ഒഴിയണം: ഗോവയില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ വന്‍ പ്രതിഷേധം

Published on 21 November, 2018
പരീക്കര്‍ 48 മണിക്കൂറിനുള്ളില്‍ രാജിവെച്ച്‌ ഒഴിയണം:    ഗോവയില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ വന്‍ പ്രതിഷേധം


പനാജി: മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ രാജി ആവശ്യപ്പെട്ട്‌ ഗോവയില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടിക്കാരുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധം. സംസ്ഥാനത്ത്‌ മുഴുവന്‍ സമയ മുഖ്യമന്ത്രി വേണമെന്നും ഭരണ കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ പരീക്കറിന്‌ കഴിയുന്നില്ല.

അദ്ദേഹം രാജി വെച്ച്‌ ഒഴിയണമെന്നും വ്യക്തമാക്കിയാണ്‌ പരീക്കറുടെ വീടിന്‌ മുന്നിലേക്ക്‌ വിവിധ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധ റാലി നടക്കുന്നത്‌.

കോണ്‍ഗ്രസ്‌, എന്‍.സി.പി, ശിവസേന തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളും വിവിധ സന്നദ്ധ സംഘടനകളും സമരത്തിന്‌ അണിചേര്‍ന്നിരുന്നു. അസുഖബാധിതയായി വീട്ടില്‍ വിശ്രമിക്കുന്ന പരീക്കര്‍ 48 മണിക്കൂറിനകം രാജി വയ്‌ക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌.

സംസ്ഥാനത്ത്‌ ഭരണം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട്‌ ബാനറുമായാണ്‌ നിരവധി ആളുകള്‍ പരീക്കറിന്റെ സ്വകാര്യ വസതിയിലേക്ക്‌ മാര്‍ച്ച്‌ ചെയ്‌തത്‌.

ഒമ്‌ബത്‌ മാസത്തോളമായി പരീക്കര്‍ അസുഖ ബാധിതനായി കഴിയുന്നതിനാല്‍ സംസ്ഥാനത്തിന്റെ എല്ലാ കാര്യങ്ങളും താളം തെറ്റിയിരിക്കുകയാണ്‌. മുഖ്യമന്ത്രിയുടെ അഭാവത്തില്‍ ചില ഉദ്യോഗസ്ഥരും ചില പ്രത്യേക താത്‌പര്യമുള്ള നേതാക്കളുമാണ്‌ സംസ്ഥാനത്തിന്റെ ഭരണം നടത്തുന്നതെന്നുമാണ്‌ സമരക്കാരുടെ ആരോപണം.

എയിംസിലെ പാന്‍ക്രിയാസ്‌ കാന്‍സര്‍ ചികിസ്‌തയ്‌ക്ക്‌ ശേഷം ഗോവയിലെ സ്വകാര്യ വസയില്‍ മുഴുവന്‍ സമയ വിശ്രമത്തിലായപരീക്കര്‍ മരിച്ചുപോയെന്ന്‌ അടുത്തിടെ കോണ്‍ഗ്രസ്‌ ആരോപിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക