Image

ശബരിമലയിലെ യുവതീപ്രവേശനത്തെ അനുകൂലിച്ച്‌ കര്‍ണാടകയിലെ കോണ്‍ഗ്രസ്‌

Published on 21 November, 2018
ശബരിമലയിലെ യുവതീപ്രവേശനത്തെ അനുകൂലിച്ച്‌ കര്‍ണാടകയിലെ കോണ്‍ഗ്രസ്‌


ശബരിമലയിലെ യുവതീപ്രവേശനത്തെ അനുകൂലിച്ച്‌ കര്‍ണാടകയിലെ കോണ്‍ഗ്രസ്‌ രംഗത്ത്‌. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്‌ത്രീപ്രവേശനത്തിന്‌ അനുമതി നല്‍കിയ സുപ്രീം കോടതിയുടെ വിധിയെ എതിര്‍ക്കുന്ന ബിജെപി നീതിനിഷേധത്തിനാണ്‌ ചുക്കാന്‍ പിടിക്കുന്നതെന്ന്‌ കര്‍ണാടകയിലെ കോണ്‍ഗ്രസ്‌ നിയമസഭാ കക്ഷി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ പറഞ്ഞു.

മുത്തലാഖ്‌ വിഷയത്തില്‍ കോടതി നടപടിയെ ബിജെപി സ്വീകരിക്കുകയായിരുന്നു. പക്ഷേ എന്തുകൊണ്ടാണ്‌ അവര്‍ ശബരിമല വിധിയെ എതിര്‍ക്കുന്നത്‌. സ്‌ത്രീ പ്രവേശനം തടയുന്നത്‌ അവകാശ ലംഘനമാണെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക