Image

`ഞാന്‍ പ്രകാശന്റെ' പോസ്റ്റര്‍ എത്തി

Published on 21 November, 2018
`ഞാന്‍ പ്രകാശന്റെ' പോസ്റ്റര്‍ എത്തി


ഫഹദ്‌ ഫാസലിനെ നായനാക്കി സത്യന്‍ അന്തിക്കാട്‌ സംവിധാനം ചെയ്യുന്ന ഞാന്‍ പ്രകാശന്റെ പോസ്റ്റര്‍ പുറത്തു വിട്ടു. സത്യന്‍ അന്തിക്കാട്‌ തന്റെ ഫെയ്‌സ്‌ബുക്ക്‌ പേജിലൂടെയാണ്‌ പോസ്റ്റര്‍ പുറത്തു വിട്ടത്‌.

`കുരച്ചു ചാടി ഒരു കൂറ്റന്‍ നായ പുറകെ വന്നാല്‍ ഏത്‌ സൂപ്പര്‍ സ്റ്റാറും ജീവനും കൊണ്ട്‌ ഓടും. പിന്നെയല്ലേ പ്രകാശന്‍'. എന്ന തലക്കെട്ടോടെയാണ്‌ പോസ്റ്റര്‍ പുറത്തു വിട്ടിരിക്കുന്നത്‌. നായയില്‍ നിന്ന്‌ ഓടി രക്ഷപ്പെടുന്ന നായകനാണ്‌ പോസ്റ്ററില്‍.

നാടന്‍ ടച്ചുള്ള പ്രകാശന്‍ എന്ന യുവാവിന്റെ റോളിലാണ്‌ ഫഹദ്‌ എത്തുന്നത്‌. നമുക്ക്‌ ചുറ്റും നമ്മള്‍ എന്നും കാണുന്ന ഒരു ടിപ്പിക്കല്‍ മലയാളി യുവാവ്‌ എന്നാണ്‌ ഫഹദിന്റെ റോളിനെ സത്യന്‍ അന്തിക്കാട്‌ വിശേഷിപ്പിക്കുന്നത്‌.

ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട്‌ നിര്‍മ്മിക്കുന്ന ചിത്രത്തിന്‌ തിരക്കഥ ഒരുക്കുന്നത്‌ ശ്രീനിവാസനാണ്‌. വര്‍ഷങ്ങള്‍ക്ക്‌ ശേഷം ശ്രീനിവാസന്‍ സത്യന്‍ അന്തിക്കാട്‌ ടീം ഒന്നിക്കുമ്പോള്‍ ഒരു മികച്ച കുടുംബചിത്രം എന്ന പ്രതീക്ഷയാണ്‌ പ്രേക്ഷകര്‍ക്ക്‌ ലഭിക്കുന്നത്‌. ചിത്രത്തില്‍ നിര്‍ണായകമായൊരു വേഷത്തില്‍ ശ്രീനിവാസനും അഭിനയിക്കുന്നുമുണ്ട്‌. ഗോപാല്‍ജി എന്നാണ്‌ ശ്രീനിവാസന്‍ കഥാപാത്രത്തിന്റെ പേര്‌.

നിഖില വിമലാണ്‌ ചിത്രത്തില്‍ നായികയായി എത്തുന്നത്‌. കെ.പി.എ.സി. ലളിത, സബിതാ ആനന്ദ്‌, വീണാ നായര്‍, മഞ്‌ജുള, മഞ്‌ജുഷ, ജയശങ്കര്‍, മുന്‍ഷി ദിലീപ്‌ എന്നിവരാണ്‌ മറ്റ്‌ അഭിനേതാക്കള്‍. ഷാന്‍ റഹമാന്റെതാണ്‌ സംഗീതം. കെ. രാജഗോപാല്‍ എഡിറ്റിങ്ങ്‌ നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം എസ്‌.കുമാറാണ്‌. കലാസംഗം റിലീസാണ്‌ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക