Image

വിസ്‌മയിപ്പിക്കാന്‍ മക്കള്‍ സെല്‍വന്‍; `സീതാകാത്തി'യുടെ ട്രെയിലര്‍

Published on 21 November, 2018
വിസ്‌മയിപ്പിക്കാന്‍ മക്കള്‍ സെല്‍വന്‍; `സീതാകാത്തി'യുടെ ട്രെയിലര്‍

മക്കള്‍ സെല്‍വന്‍ വിജയ്‌ സേതുപതി നായകനായെത്തുന്ന സീതാകാത്തിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ എണ്‍പത്‌ വയസുകാരന്റെ വേഷത്തിലാണ്‌ വിജയ്‌ എത്തുന്നത്‌. വിജയ്‌യുടെ തന്നെ ഹിറ്റ്‌ ചിത്രമായ നടുവിലെ കൊഞ്ചം പാക്കാതെ എന്ന ചിത്രത്തിന്റെ സംവിധായകനായ ബാലാജി തരണീധരനാണ്‌ ഈ ചിത്രവും സംവിധാനം ചെയ്യുന്നത്‌.

വിജയ്‌ സേതുപതിയുടെ 25-ാമത്‌ ചിത്രമാണ്‌ സീതാകാത്തി. അയ്യാ എന്ന്‌ വിളിക്കുന്ന ആദിമൂലം എന്ന സിനിമാ-നാടക നടന്റെ വേഷമാണ്‌ ചിത്രത്തില്‍ വിജയ്‌ സേതുപതിക്ക്‌. ചിത്രത്തിനായി ഗംഭീര മേക്കോവറാണ്‌ വിജയ്‌ നടത്തിയിരിക്കുന്നത്‌.

മേക്കിംഗ്‌ വീഡിയോയ്‌ക്ക്‌ മികച്ച സ്വീകാര്യതയാണ്‌ ലഭിച്ചത്‌. ഓസ്‌കര്‍ ജേതാക്കളായ കെവിന്‍ ഹാനെ, അലക്‌സ്‌ നോബിള്‍ എന്നിവരാണ്‌ വിജയ്‌ സേതുപതിയുടെ പുതിയ ലുക്കിന്‌ പിന്നില്‍.

ചിത്രത്തില്‍ നായികയായി എത്തുന്നത്‌ ദേശീയ പുരസ്‌കാര ജേതാവ്‌ അര്‍ച്ചനയാണ്‌. രമ്യ നമ്പീശന്‍, ഗായത്രി,പാര്‍വതി നായര്‍, സംവിധായകന്‍ മഹേന്ദ്ര എന്നിവരും ചിത്രത്തിലുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക