Image

ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനയിലെ മതബോധന വിദ്യാര്‍ത്ഥികളുടെ താങ്ക്‌സ് ഗിവിങ് പ്രൊജെക്ട് മാത്യുകാപരമായി

ബിനോയി സ്റ്റീഫന്‍ കിഴക്കനടി (പി.ആര്‍.ഒ.) Published on 21 November, 2018
ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനയിലെ മതബോധന വിദ്യാര്‍ത്ഥികളുടെ താങ്ക്‌സ് ഗിവിങ് പ്രൊജെക്ട് മാത്യുകാപരമായി
ഷിക്കാഗോ: നവംബര്‍ 18 ഞായറാഴ്ച, പ്രവാസി ക്‌നാനായക്കാരുടെ പ്രഥമ ദൈവാലയമായ ഷിക്കാഗോ തിരുഹൃദയ ഫൊറോനായിലെ മതബോധന വിദ്യാര്‍ത്ഥികള്‍ ആലംബഹീനര്‍ക്ക് ലഞ്ച് ബാഗ് നല്‍കിക്കൊണ്ടുള്ള ചാരിറ്റി പ്രൊജെക്ട് മാത്യുകാപരമായി. ഈ ആശയം അവതരിപ്പിച്ച് നടപ്പിലാക്കിയതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചയത് യൂത്ത് അധ്യാപകനായ മാര്‍ക്ക് സക്കറിയ ഒറ്റതൈക്കലാണ്. ഡി. ആര്‍. ഈ. റ്റീനാ നെടുവാമ്പുഴ, അസി. ഡി. ആര്‍. ഈ. മാരായ മെര്‍ളിന്‍ പുള്ളോര്‍കുന്നേല്‍, നബീസ ചെമ്മാച്ചേല്‍, സ്കൂള്‍ സെക്രട്ടറി ഷോണ്‍ പണയപറമ്പില്‍ എന്നിവരാണ് ഈ ചാരിറ്റി പ്രൊജെക്ടിന് നേത്യുത്വം നല്‍കിയത്.

എല്ലാ മതബോധന വിദ്യാര്‍ത്ഥികളും, അധ്യാപകരും ഉത്സാഹത്തോടെ പങ്കെടുത്ത ഈ ചാരിറ്റി പ്രൊജെക്ടില്‍, ഇരുന്നൂറ്റി അമ്പതോളം ലഞ്ച് ബാഗുകള്‍ സമാഹരിക്കുകയുണ്ടായി. ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് ഈ ചാരിറ്റി പ്രൊജെക്ടിന് നേത്യുത്വം നല്‍കിയവരേയും, പങ്കെടുത്ത എല്ലാ കുട്ടികളേയും അനുമോദിക്കുകയും അഭിനന്ദിക്കുകയും ചെയ്തു.
ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനയിലെ മതബോധന വിദ്യാര്‍ത്ഥികളുടെ താങ്ക്‌സ് ഗിവിങ് പ്രൊജെക്ട് മാത്യുകാപരമായി
ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനയിലെ മതബോധന വിദ്യാര്‍ത്ഥികളുടെ താങ്ക്‌സ് ഗിവിങ് പ്രൊജെക്ട് മാത്യുകാപരമായി
ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനയിലെ മതബോധന വിദ്യാര്‍ത്ഥികളുടെ താങ്ക്‌സ് ഗിവിങ് പ്രൊജെക്ട് മാത്യുകാപരമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക