Image

കാളിദാസനെ നായനാക്കി മിഥുന്‍ മാനുവല്‍; 'അര്‍ജന്റീന ഫാന്‍സ്‌ കാട്ടൂര്‍ക്കടവിന്റെ ഷൂട്ടിംഗ്‌ ആരംഭിച്ചു

Published on 22 November, 2018
കാളിദാസനെ നായനാക്കി മിഥുന്‍ മാനുവല്‍; 'അര്‍ജന്റീന ഫാന്‍സ്‌ കാട്ടൂര്‍ക്കടവിന്റെ ഷൂട്ടിംഗ്‌ ആരംഭിച്ചു
കാളിദാസനെ നായകനാക്കി മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്യുന്ന അര്‍ജന്റീന ഫാന്‍സ്‌ കാട്ടൂര്‍ക്കടവിന്റെ ഷൂട്ടിംഗ്‌ ആരംഭിച്ചു. ചിത്രത്തിന്റെ നിര്‍മ്മാതാവായ ആഷിഖ്‌ ഉസ്‌മാന്‍ തന്റെ ഫെയ്‌സ്‌ബുക്ക്‌ പേജിലൂടെയാണ്‌ ഇക്കാര്യം അറിയിച്ചത്‌.

ഷൂട്ടിംഗ്‌ ആരംഭിച്ചതിന്റെ ചിത്രങ്ങളും ആഷിഖ്‌ ഉസ്‌മാന്‍ ഫെയ്‌സ്‌ബുക്കിലൂടെ പങ്കുവെച്ചു. അശോകന്‍ ചെരുവില്‍ എന്ന എഴുത്തുകാരന്റെ ഇതേപേരില്‍ തന്നെയുളള കഥയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ്‌ ചിത്രമൊരുക്കുന്നത്‌.

കാട്ടൂര്‍ കടവ്‌ ഗ്രാമത്തിലെ അര്‍ജന്റീന ആരാധകരുടെ കഥ പറയുന്ന ചിത്രമാണ്‌ അര്‍ജന്റീന ഫാന്‍സ്‌ കാട്ടൂര്‍കടവ്‌. ആട്‌ 2വിനു ശേഷം ഒരു മാസ്‌ എന്റര്‍ടെയ്‌നറുമായാണ്‌ മിഥുന്‍ മാനുവല്‍ ഇത്തവണയും എത്തുന്നതെന്നാണ്‌ വിവരം. ചിത്രത്തിലെ കാളിദാസിന്റെ പ്രകടനവും ഏറെ ആകാംക്ഷയോടെ ആരാധകര്‍ കാത്തിരിക്കുന്നത്‌.

മായാനദിയിലൂടെ ശ്രദ്ധേയയായ ഐശ്വര്യ ലക്ഷ്‌മിയാണ്‌ ചിത്രത്തില്‍ നായികയായി എത്തുന്നത്‌. നിരവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്നാണ്‌ വിവരം.

ആട്‌, ആന്‍മേരി കലിപ്പിലാണ്‌, അലമാര, ആട്‌ 2 തുടങ്ങിയ വിജയ ചിത്രങ്ങള്‍ക്ക്‌ പിന്നാലെ മിഥുന്‍ ഒരുക്കുന്ന ചിത്രം ആരാധകരെ നിരാശപ്പെടുത്തില്ലെന്ന്‌ പ്രതീക്ഷിക്കാം. മിഥുന്‍ മാനുവലും ജോണ്‍ മന്ത്രിക്കലും ചേര്‍ന്നാണ്‌ ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക