Image

ഈ ദിനത്തില്‍ അമേരിക്കക്കു നന്ദി(ബി ജോണ്‍ കുന്തറ)

Published on 22 November, 2018
ഈ ദിനത്തില്‍ അമേരിക്കക്കു നന്ദി(ബി ജോണ്‍ കുന്തറ)
അസാധാരണമായ രാജ്യമെന്ന് അമേരിക്കയെ വിശേഷിപ്പിക്കുന്നതില്‍ ഇവിടെ കുടിയേറി ഒരു നല്ല ജീവിതം കരുപ്പിടിപ്പിച്ച മലയാളികള്‍ക്ക് അഭിമാനമേയുള്ളു.
അമേരിക്കയില്‍ എല്ലാ ജനതയും തന്നെ ഓരോ വര്‍ഷവും ആഘോഷിക്കുന്ന രണ്ടു പൊതു ദിനങ്ങള്‍ ഒന്ന് ജൂലൈ നാല് രണ്ട് താങ്ക്‌സ് ഗിവിങ്ങ് നന്ദി സമര്‍പ്പണം.

ഈയൊരു ദിനം ലക്ഷക്കണക്കിന് ജനത ഇവിടെ ജാതിമത, രാഷ്ട്രീയ വ്യത്യാസങ്ങള്‍ മാറ്റിനിറുത്തി പലേ രീതികളിലും തങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള എല്ലാ നന്മകള്‍ക്കും പ്രാര്‍ഥിച്ചോ അല്ലാതേയോ, വിവിധതരം ഭക്ഷണങ്ങള്‍ ക്രമീകരിച്ചും, യാത്രകള്‍ നടത്തി ബന്ധുജനങ്ങളേയും, സ്‌നേഹിതരേയും എല്ലാം സന്ദര്‍ശിച്ചും ഈ ദിനം ആഘോഷിക്കുന്നു.
എന്നിരുന്നാല്‍ത്തന്നെയും നമ്മുട കൂട്ടത്തില്‍ ഒട്ടനവധി, പലേതരം കഷ്ട്ടപ്പാടുകളിലും, വേദനയിലും, നിരാശയിലുമെല്ലാം ജീവിക്കുന്നുണ്ടെന്ന കാര്യം മറക്കരുത്. ഈ രാജ്യത്തും, നാമെല്ലാം ജനിച്ചു വളര്‍ന്ന നാട്ടിലും, നടമാടുന്ന അക്രമങ്ങളും, മത തീവ്രവാദികള്‍ പൊതുജനത്തില്‍ സൃഷ്ടിക്കുന്ന കലഹങ്ങളും, വര്‍ഗ്ഗ ലിംഗ വിവേചനങ്ങളും നാം ഓര്‍ക്കണം അവയ്ക്കു നേരെ നമുക്കുള്ള അമര്‍ഷം സമാധാനത്തിന്റ്റെ മാര്‍ഗത്തില്‍ രേഖപ്പെടുത്തണം.

ഈ നന്ദി സമര്‍പ്പണത്തിന്റ്റെ തുടക്കമൊന്നുമല്ല വിഷയം എന്നാല്‍ ഈയൊരു ദിനം, നാം, ജനനം മുഖാന്തരവും, അല്ലാതേയുംഅമേരിക്കക്കാര്‍, ആയിരിക്കുന്ന നാം, ഈരാജ്യത്തിന്റ്റെ പൂര്‍വ്വകാല പിതാക്കള്‍, കണ്ട ഭാവനാപരമായ ഉള്‍ക്കാഴ്ച്ചയെ അഭിനന്ദിക്കണം. നന്ദിപറയണം. എത്രയോ ജീവനുകള്‍, വിദേശ പടയേറ്റത്തെ ചെറുത്തും തുരത്തിയും ഈമണ്ണില്‍ ബലിയര്‍പ്പിക്കപ്പെട്ടു?

തെറ്റുകള്‍ പറ്റിയിട്ടുണ്ട് എന്നാല്‍ അവയെ തിരുത്തുന്നതിനും, മാറ്റങ്ങള്‍ വരുത്തുന്നതിനും ഉതകുന്ന ഒരു സംവിധാനമാണ് പൂര്‍വ്വപിതാക്കള്‍ ഈ രാജ്യത്തിന് സമ്മാനിച്ചത്. മുന്‍കാല ഭരണകര്‍ത്താക്കള്‍, വാഷിംഗ്ടണ്‍ മുതല്‍ ഇന്ന് ഡൊണള്‍ഡ് ട്രമ്പ് വരെ ഈ രാജ്യത്തിന്റ്റെ ഉന്നമനത്തിന് ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കുന്നു. ഇതില്‍ ഏബ്രഹാം ലിങ്കണ്‍, റൂസ്വെല്റ്റ്, കെന്നഡി, റീഗന്‍, ഇവരെല്ലാം ഈരാജ്യത്തിന്റെ മുഖഛായക്ക് സൗന്ദര്യം വര്‍ധിപ്പിക്കുന്നതിന് ശ്രമിച്ചവരാണ് ഇവരും ഈ അവസരത്തില്‍ നമ്മുടെ ആദരവ് അര്‍ഹിക്കുന്നു.

രാഷ്ട്രീയവും, മത വൈരുധ്യങ്ങളും, മറ്റെല്ലാ വിഘടിത ചിന്തകളും ഈയൊരു ദിനം എല്ലാവരും ഉപേക്ഷിച്ചു തിന്നും കുടിച്ചും, നല്ല കാര്യങ്ങള്‍ സംസാരിച്ചും പരസ്പരം കെട്ടിപ്പിടിച്ചും ഈ ദിനം ചിലവഴിക്കുക 
Join WhatsApp News
Boby Varghese 2018-11-22 17:49:56
Remember that Thanks giving is about giving thanks to God. " He maketh me to lie down on green pastures". " Surely goodness and mercy shall follow me all the days of my life".
No talking about politics, religion, transgender issues, climate change or fake news.
Thank you God.
God 2018-11-22 19:09:50
Dear Boby 
You honor me with your lips, but your heart is far from me. You need to love Democrats and pray for them.  You need to pray for fake news also. I know you cannot do that because your heart is far from me.  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക