മനാമ -
പരിശുദ്ധ പാത്രിയര്‍ക്കീസ് മോറാന്‍ മോര് ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ ബഹ്റിന് കിരീടാവകാശിയും രാജകുമാരനുമായ സല്മാന് ബിന്‍ അഹമ്മദ് ഖലീഫയുമായി കൂടിക്കാഴ്ച നടത്തി .
മനാമയില്‍ ഉള്ള രാജ്യ കൊട്ടാരത്തിലാണ് പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവാ അദ്ദേഹത്തെ സന്ദര്‍ശിച്ചത്. പരിശുദ്ധ ബാവയെ കിരീടാവകാശിയും ഗവണ്മെന്റ് പ്രതിനിധികളും ചേര്‍ന്ന് സ്വീകരിച്ചു. ബഹ്റിനിലും അറബ് രാജ്യങ്ങളിലും പരിശുദ്ധ സഭയ്ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തു തരുന്ന ഗവണ്മെന്റിനോടുള്ള നന്ദിയും സന്തോഷവും പരിശുദ്ധ ബാവ അറിയിച്ചു.
പരിശുദ്ധ ബാവായുടെ ഒപ്പം അഭിവന്ദ്യ ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത, അഭിവന്ദ്യ മാത്യൂസ് മാര്‍ അന്തിമോസ് മെത്രാപ്പോലീത്ത, മാത്യൂസ് മോര് തിമോത്തിയോസ് മെത്രാപ്പോലീത്ത, അഭിവന്ദ്യ മോറിസ് ആമിഷ് മെത്രാപ്പോലീത്ത , പാത്രിയര്‍ക്കീസ് ബാവയുടെ സെക്രട്ടറി ജോസഫ് ബാലി റമ്പാന് എന്നിവര്‍ സന്നിഹിതരായിരുന്നു.
സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയുടെ കൂദാശയുടെ അനുബന്ധിച്ചാണ് പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ ബഹറിനില്‍ സന്ദര്‍ശനം നടത്തുന്നത് .
പുതുക്കി പണിത പള്ളിയുടെ വി. മൂറോന്‍ കൂദാശ - പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവയുടെ പ്രധാന കാര്മികത്ത്വത്തില് നിര്‍വഹിച്ചു .